Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ഭവന വിപണിയില്‍ ഇടിവ്; 2 വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വില ഇടിവ്‌
Text By: UK Malayalam Pathram
നികുതി ഇളവ് അവസാനിച്ചതോടെ വീടുകള്‍ വാങ്ങാന്‍ മുന്നോട്ട് വരുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായതാണ് വിപണിയെ പ്രതികൂലമായി ബാധിച്ചതെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

യുകെയിലെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റി ആയ നേഷന്‍വൈഡിന്റെ കണക്കനുസരിച്ച് ജൂണില്‍ ഒരു വീടിന്റെ ശരാശരി വില 0. 8 ശതമാനം കുറഞ്ഞ് 271, 619 പൗണ്ട് ആയി. 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് ഇതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രോപ്പര്‍ട്ടി പോര്‍ട്ടലായ റൈറ്റ്മൂവ് ജൂണില്‍ പ്രതിമാസ വിലയിടിവ് 0.3% ആണെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. വീട് വാങ്ങുന്നവരെ കണ്ടെത്താന്‍ വില്‍പ്പനക്കാര്‍ ഒരു ദശകത്തിനിടയിലെ ഏറ്റവും കടുത്ത മത്സരം നേരിട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇംഗ്ലണ്ടിലെയും വടക്കന്‍ അയര്‍ലന്‍ഡിലെയും താല്‍ക്കാലിക സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറവുകള്‍ ഏപ്രിലില്‍ അവസാനിച്ചിരുന്നു. വേനല്‍ക്കാലം പുരോഗമിക്കുമ്പോള്‍ ഭവനവിപണി വീണ്ടും ശക്തി പ്രാപിക്കുമെന്ന അഭിപ്രായവും ശക്തമാണ്. നിലവില്‍ ഭവന വിപണിയിലെ വില കുറവ് വീടുവാങ്ങാന്‍ ആഗ്രഹിക്കുന്ന യുകെ മലയാളികള്‍ക്ക് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
 
Other News in this category

 
 




 
Close Window