Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ലിങ്കണ്‍ഷെയറിലെ 5വയസുകാരന്റെ ജീവന്‍ നഷ്ടപ്പെടുത്തിയത് ബിസ്‌കറ്റാണെന്ന് അന്വേഷണ ഏജന്‍സിയുടെ സ്ഥിരീകരണം
Text By: UK Malayalam Pathram
സ്റ്റാംഫോര്‍ഡിലെ ബാര്‍നാക്ക് പ്രൈമറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ബെനഡിക്ട് ബ്ലൈത്ത് (5) മരിച്ചിട്ട് ഈ ഡിസംബര്‍ 1ന് നാലു വര്‍ഷം തികയുകയാണ്. കുട്ടി ബിസ്‌കറ്റ് കഴിച്ചതിനെ തുടര്‍ന്നാണ് മരിച്ചതെന്ന കണ്ടെത്തലുമായി പീറ്റര്‍ബറോ ടൗണ്‍ ഹാളിലെ ജൂറിക്ക് മുന്നില്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

നിരവധി അലര്‍ജികളുള്ള കുട്ടിയായിരുന്നു മകനെന്ന് അമ്മ ഹെലന്‍ അറിയിച്ചു. കുട്ടിക്ക് പാല്‍, മുട്ട, ചിലതരണം അണ്ടിപ്പരിപ്പുകള്‍ എന്നിവയോട് അലര്‍ജിയുണ്ടായിരുന്നതായി അവര്‍ വെളിപ്പെടുത്തി. ഛര്‍ദിയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നവംബര്‍ 30ന് ബെനഡിക്ടിനെ സ്‌കൂളില്‍ അയച്ചിരുന്നില്ല. പിറ്റേന്ന് ഡിസംബര്‍ 1ന് പതിവു പോലെ സ്‌കൂളിലെത്തി. വീട്ടില്‍ നിന്നു കൊണ്ടുവന്ന ബിസ്‌കറ്റ് കുട്ടി കഴിച്ചു. ക്ലാസ് ടീച്ചര്‍ പാല്‍ നല്‍കിയെങ്കിലും അതു കുടിക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് കുട്ടി ഛര്‍ദിക്കുകയും ഉടന്‍ തന്നെ കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. എന്നാല്‍ പുട്ടിയെ പുറത്തേക്ക് കൊണ്ടുപോയപ്പോഴേക്കും കുഴഞ്ഞുവീണു, കേംബ്രിജ്ഷയറിലേയും പീറ്റര്‍ബറോയിലേയും ഏരിയ കൊറോണര്‍ ഇന്‍ക്വസ്റ്റിലെ വിധി പരിഗണിക്കുന്ന ജൂറിയെ അറിയിച്ചു.
 
Other News in this category

 
 




 
Close Window