Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
യുകെയില്‍ 200 പുതിയ നഴ്‌സറികള്‍: കുട്ടികളെ നോക്കാന്‍ ഇനി വേറെ ആളെ അന്വേഷിക്കണ്ട
Text By: UK Malayalam Pathram
ഇംഗ്ലണ്ടില്‍ പുതുതായി 200 നഴ്‌സറികള്‍ വരുന്നു. ഈ സെപ്റ്റംബറില്‍ ഇംഗ്ലണ്ടില്‍ ഏകദേശം 200 സ്‌കൂള്‍ അധിഷ്ഠിത നഴ്‌സറികള്‍ ആണ് പുതുതായി തുറക്കുക. പദ്ധതി പൂര്‍ണ്ണരൂപത്തില്‍ നടപ്പിലാക്കുന്നത് ഒട്ടേറെ യു കെ മലയാളികള്‍ക്കും പ്രയോജനം ചെയ്യും. നിലവില്‍ കുഞ്ഞു കുട്ടികള്‍ ഉള്ള മാതാപിതാക്കള്‍ രണ്ടുപേരും ജോലിക്ക് പോകുമ്പോള്‍ നാട്ടില്‍ നിന്ന് വിസിറ്റിംഗ് വിസയില്‍ മാതാപിതാക്കളെ കൊണ്ടു വരേണ്ട രീതിയാണ് മിക്കവരും അവലംബിക്കുന്നത് .
പുതിയ നഴ്‌സറികള്‍ സെപ്റ്റംബറില്‍ ആരംഭിക്കുന്നത് ഒരു തുടക്കം മാത്രമാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ ലേബര്‍ പാര്‍ട്ടി സമ്മേളനത്തിന് തൊട്ടുമുമ്പ് പറഞ്ഞു. എല്ലാ വര്‍ഷവും പതിനായിരക്കണക്കിന് കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ സജ്ജമാക്കുന്നതിനുള്ള വ്യക്തമായ ഒരു പദ്ധതി ഈ സര്‍ക്കാരിനുണ്ടെന്നും അതുവഴി ഏത് പശ്ചാത്തലത്തില്‍ നിന്നുമുള്ള കുട്ടിക്കും ജീവിതത്തില്‍ മുന്നേറാന്‍ ആവശ്യമായ അവസരങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോലിക്കാരായ മാതാപിതാക്കള്‍ക്ക് കുട്ടികളുടെ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. സ്‌കൂള്‍ പ്രായത്തിന് താഴെയുള്ള 4,000 കുട്ടികളെ ഉള്‍ക്കൊള്ളാന്‍ ഈ നഴ്‌സറികള്‍ സഹായിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ .
 
Other News in this category

 
 




 
Close Window