Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.2216 INR  1 EURO=110.0715 INR
ukmalayalampathram.com
Sun 09th Aug 2026
 
 
UK Special
  Add your Comment comment
രോഗികള്‍ക്കു ചികിത്സയില്‍ തൃപ്തിയില്ലെങ്കില്‍ ആ ആശുപത്രിക്ക് സര്‍ക്കാര്‍ ഫണ്ട് കിട്ടില്ല: പുതിയ പദ്ധതി
Text By: UK Malayalam Pathram
യുകെയിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ രോഗികള്‍ക്ക് ചികിത്സയില്‍ സംതൃപ്തി ഇല്ലെങ്കില്‍ ആശുപത്രികള്‍ക്ക് ലഭിക്കുന്ന ഫണ്ടില്‍ ഒരു ഭാഗം നഷ്ടപ്പെടുന്ന വിധത്തില്‍ പുതിയ പദ്ധതി. രോഗികള്‍ ഉപയോഗിച്ച സേവനത്തിന് പൂര്‍ണ്ണ ഫണ്ടിംഗ് നല്‍കണോ, അതോ അതിലൊരു ഭാഗം റീജ്യണല്‍ ഫണ്ടിലേക്ക് വകമാറ്റണോ എന്നാണ് ചോദ്യം വരിക. രോഗികള്‍ അസന്തുഷ്ടരാണെങ്കില്‍ 10 ശതമാനത്തോളം കുറയ്ക്കുമെന്നാണ് ടൈംസ് റിപ്പോര്‍ട്ട്.
ഇതുവഴി രോഗികളുടെ ഭാഗം കേള്‍ക്കാന്‍ ആശുപത്രികള്‍ തയാറാകുകയും, കൂടുതല്‍ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കുകയും ചെയ്യുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി പ്രതീക്ഷിക്കുന്നത്. എന്നാല്‍ എന്‍എച്ച്എസിന് മേല്‍ ഉപകരണമില്ലാതെ സര്‍ജറി നടത്തുന്നത് പോലെയാണ് ഈ പദ്ധതിയെന്ന് ഡോക്ടര്‍മാര്‍ ആശങ്കപ്പെടുന്നു.
മോശം പരിചരണം ലഭിക്കുന്നതും, രോഗികളെ കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നതും സംബന്ധിച്ച കൃത്യമായ ട്രാക്ക് റെക്കോര്‍ഡ് രേഖപ്പെടുത്താന്‍ ഇത് സഹായിക്കുമെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു. രോഗികള്‍ അസൗകര്യമായതിനാല്‍ ഇവരെ അകറ്റിനിര്‍ത്താന്‍ ആവശ്യമായ തോതില്‍ സിസ്റ്റം പ്രവര്‍ത്തിക്കുന്നതായി എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ പുതിയ മേധാവി ജിം മാക്കി വ്യക്തമാക്കിയിരുന്നു.
 
Other News in this category

 
 




 
Close Window