Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
നാളെ മുതല്‍ യുകെയില്‍ ജീവിതച്ചെലവ് വര്‍ധിക്കും, വാട്ടര്‍, ഫോണ്‍, ബ്രോഡ്ബാന്റ് എന്നിവ ഇതില്‍ ഉള്‍പ്പെടും
reporter

ലണ്ടന്‍: പണപ്പെരുപ്പവും ജീവിത ചിലവ് വര്‍ദ്ധനവും യുകെയിലെ സാധാരണക്കാരെ വീര്‍പ്പുമുട്ടിക്കുകയാണ്. ഇതൊക്കെ കൊണ്ടുതന്നെ യുകെയില്‍ ശക്തമായ ഭരണപക്ഷ വികാരമാണ് നിലനില്‍ക്കുന്നത്. ഏപ്രില്‍ മാസത്തില്‍ കുടുംബങ്ങളെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക ഞെരുക്കമാണ്. ഏഴു ബില്ലുകളില്‍ ആണ് വര്‍ദ്ധനവ് ഉണ്ടാകുന്നത്. ഇന്‍ഷുറന്‍സ് വെട്ടിക്കുറച്ചതും ഊര്‍ജ്ജ ബില്ലിലെ നേരിയ കുറവും ചില ആനുകൂല്യങ്ങളുടെ തുക വര്‍ദ്ധിച്ചതും ആണ് സാധാരണക്കാരന് അല്‍പം എങ്കിലും ആശ്വാസം നല്‍കുന്ന കാര്യം. ഏപ്രില്‍ മാസം മുതല്‍ ഫോണ്‍ , ബ്രോഡ്ബാന്‍ഡ് ബില്ലുകളില്‍ വന്‍ കുതിച്ചു കയറ്റം ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കും. ഈ മേഖലയില്‍ 8.8 ശതമാനം വിലക്കയറ്റമാണ് ഉണ്ടാകാന്‍ പോകുന്നത്. വാട്ടര്‍ ബില്ലുകളിലും വന്‍ വര്‍ദ്ധനവ് ഉണ്ടാകും. വാട്ടര്‍ ബില്ലുകളില്‍ നടപ്പാക്കുന്ന 6 %' വര്‍ദ്ധനവ് ജനങ്ങളുടെ നടുവൊടിക്കും. കൗണ്‍സില്‍ നികുതികളിലും വന്‍ വര്‍ദ്ധനവാണ് ഏപ്രില്‍ മാസം മുതല്‍ നടപ്പിലാക്കുക. ബര്‍മിംഗ്ഹാം പോലുള്ള സ്ഥലങ്ങളില്‍ കൗണ്‍സില്‍ നികുതി 21 % വരെ വര്‍ദ്ധിക്കും.

രണ്ടുവര്‍ഷമായി കൂടാതിരുന്ന ടിവി ലൈസന്‍സ് 6.6 ശതമാനം വര്‍ദ്ധിച്ച് 161.50 പൗണ്ട് ആയി ഉയരും. 2017 ഏപ്രില്‍ 1 - നോ അതിനുശേഷമോ രജിസ്റ്റര്‍ ചെയ്ത കാറിന്റെ വാര്‍ഷിക ഫ്‌ലാറ്റ് നിരക്ക് 10 പൗണ്ട് ആയി വര്‍ധിക്കുന്നതോടെ വാഹനനികുതിയും ഉയരും . ഇതിനു പുറമേയാണ് ഇംഗ്ലണ്ടിലെ എന്‍എച്ച് എസ് പെന്‍ഷന്‍ ചാര്‍ജുകളിലെ 4 % വര്‍ദ്ധനവ്. ബില്ലുകളില്‍ മിക്കതും കുതിച്ചുയരുമ്പോഴും ഏക ആശ്വാസം സാധാരണ അളവില്‍ ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന കുടുംബത്തിന്റെ വാര്‍ഷിക ഊര്‍ജ ബില്‍ കുറയുമെന്നതാണ്. 1690 പൗണ്ട് ആയി ആണ് വാര്‍ഷിക ഊര്‍ജ്ജബില്‍ കുറയുന്നത്. ബില്ലുകളില്‍ ഉണ്ടായി കൊണ്ടിരിക്കുന്ന വന്‍ വര്‍ദ്ധനവ് സര്‍ക്കാരിനെതിരെ കടുത്ത ജനരോഷത്തിന് കാരണമാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സര്‍ക്കാരിന് തുടര്‍ ഭരണം കിട്ടാനുള്ള സാധ്യത 1 ശതമാനം മാത്രമാണ് എന്ന് ഒരു തിരഞ്ഞെടുപ്പ് വിദഗ്ധന്‍ പറഞ്ഞതിന് വന്‍ വാര്‍ത്താ പ്രാധാന്യമാണ് മാധ്യമങ്ങള്‍ നല്‍കിയത്

 
Other News in this category

 
 




 
Close Window