Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
യുകെ സര്‍ക്കാരിലുള്ള ജനപ്രീതിയില്‍ വന്‍ ഇടിവ് ഉണ്ടായതായി റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: ജനപ്രിയ നടപടികള്‍ കൊണ്ടുവരാന്‍ ഋഷി സുനകിന്റെ മേല്‍ സമ്മര്‍ദ്ദമേറുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിന് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവന്നു. ഇപ്പോഴിതാ സര്‍ക്കാരിന്റെ ജനപ്രീതി കുറഞ്ഞിരിക്കുകയാണ്. 15000 പേരെ പങ്കെടുപ്പിച്ചുള്ള സര്‍വ്വേ റിപ്പോര്‍ട്ടില്‍ ലേബര്‍ പാര്‍ട്ടി 468 സീറ്റുകള്‍ വരെ നേടുമെന്നാണ് റിപ്പോര്‍ട്ട്. ഭരണകക്ഷിക്ക് 26 ശതമാനം പോയന്റും ലേബര്‍ പാര്‍ട്ടിക്ക് 45 ശതമാനം പോയിന്റുമാണ് ലഭിച്ചത്. വെയില്‍സിലും സ്‌കോട്ലന്‍ഡിലും സീറ്റു നഷ്ടമാകുമെന്നാണ് സര്‍വ്വേ ഫലം. ഋഷി സുനക് തോല്‍ക്കുമെന്നും പ്രവചനത്തില്‍ പറയുന്നു.

റിഫോംസ് യു കെയുടെ ജനപിന്തുണ വര്‍ദ്ധിച്ചു വരുന്നതായും സര്‍വ്വേ ഫലം ചൂണിക്കാണിക്കുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പരാജയപ്പെടുന്ന ഏഴോളം സീറ്റുകളില്‍ റിഫോം യു കെ രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് സര്‍വ്വേ പറയുന്നത്. തെരഞ്ഞെടുപ്പിന് മുമ്പായി ഋഷി സുനകിനെ സ്ഥാനമാറ്റമുണ്ടാക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ മറ്റൊരു നേതൃത്വമാറ്റം ഉണ്ടാകുന്നതിനെ 62 ശതമാനം പേര്‍ എതിര്‍ത്തപ്പോള്‍ 38 ശതമാനം പേര്‍ മാത്രമായിരുന്നു അനുകൂലിച്ചത്. പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ ഋഷി സുനക്ക് തന്നെ നയിക്കണമെന്നാണ് അഭിപ്രായം ഉയരുന്നത്. ഏതായാലും ഇനിയുള്ള കാലം സര്‍ക്കാര്‍ മികച്ച തീരുമാനങ്ങളെടുത്ത് ജനപ്രീതി വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ.

 
Other News in this category

 
 




 
Close Window