Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
ജീവിതച്ചെലവ് താങ്ങാന്‍ കഴിയുന്നില്ല, നഗരങ്ങള്‍ വിട്ട് ഗ്രാമങ്ങളിലേക്ക് ചേക്കേറി ജനത
reporter

ലണ്ടന്‍: ലണ്ടനില്‍ വീടു വില വര്‍ദ്ധിച്ചതോടെ ചെറു നഗരങ്ങളില്‍ വീടു സ്വന്തമാക്കുകയാണ് പലരും. ലെസ്റ്റര്‍, ഗ്ലാസ്ഗോ, ഷെഫീല്‍ഡ്, ബ്രാഡ് ഫോര്‍ഡ് എന്നിവിടങ്ങളിലേക്ക് ചേക്കേറുന്നവരാണ് അധികവും. കഴിഞ്ഞ 90 ദിവസത്തിനിടെ തന്നെ 75000 പേര്‍ ഗ്ലാസ്ഗോയില്‍ വീട് വില്‍പ്പനയെ കുറിച്ച് തിരഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം സ്ഥാനം ഷെഫീല്‍ഡിലാണ്. 61000 പേര്‍. 58,000 പേര്‍ വീടന്വേഷിച്ച ബ്രാഡ്ഫോര്‍ഡ് മൂന്നാം സ്ഥാനത്താണ്. ലെസ്റ്ററില്‍ 52,000 പേരായിരുന്നു ഈ സമയങ്ങളില്‍ വീട് അന്വേഷിച്ചത്. സ്വാന്‍സീയില്‍ 43,000 ഓളം പേര്‍ വീടന്വേഷിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പര്‍പ്പിള്‍ബ്രിക്ക്സിന്റെ വിവരശേഖരണത്തെ അടിസ്ഥാനമാക്കി വരുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡിസംബര്‍ പകുതിക്ക് ശേഷം, ആളുകള്‍ താമസിക്കാനായി തിരയുന്ന നഗരങ്ങളുടെ ലിസ്റ്റില്‍ മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, ലണ്ടന്‍ എന്നീ നഗരങ്ങളും ഉണ്ട്. 30,000 ല്‍ ഏറെ പേരാണ് ഈ നഗരങ്ങളില്‍ ഓരോന്നിലും വീടുവാങ്ങാന്‍ ശ്രമിച്ചത്. ലണ്ടനില്‍ വീടുകളുടെ വില ഉയരുന്നത് ലണ്ടെ കൈവിടാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്നു. വിലകുറവില്‍ ചെറു നഗരങ്ങള്‍ കൂടുതല്‍ സൗകര്യമെന്ന് ജനം ചിന്തിച്ചുതുടങ്ങിയെന്ന് ഹൗസിംഗ് എക്സ്പര്‍ട്ട് ഡേവിഡ് ഹാള്‍ പറയുന്നു. ഇനിയും ഈ പ്രദേശങ്ങളില്‍ ഡിമാന്‍ഡ് കൂടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 
Other News in this category

 
 




 
Close Window