Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
22 ദിവസത്തെ വ്യത്യാസത്തില്‍ ഇരട്ട കുഞ്ഞുങ്ങളെ പ്രസവിച്ച് യുകെ സ്വദേശിനി, ഒരു കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചില്ല
REPORTER

ലണ്ടന്‍: 22 ദിവസത്തെ വ്യത്യാസത്തില്‍ ഇരട്ട കുഞ്ഞുങ്ങളെ പ്രസവിച്ച് യുകെ സ്വദേശിനി. നിര്‍ഭാഗ്യവശാല്‍ ഇരട്ടക്കുട്ടികളിലൊരാളുടെ ജീവന്‍ രക്ഷിക്കാനായില്ല. കെയ്ലി ഡോയല്‍ എന്ന യുവതിയാണ് ഇരട്ടകുട്ടികളെ പ്രസവിച്ചത്. കുട്ടികളുടെ ആരോഗ്യത്തില്‍ കാര്യമായ പ്രശ്നങ്ങളൊന്നും ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ആദ്യത്തെ കുഞ്ഞായ ആര്‍ലോ എന്ന ആണ്‍കുട്ടി മരിച്ച നിലയിലാണ് പുറത്തേക്ക് എത്തിയത്. ഇനി ഒരു കുട്ടി കൂടി ഉണ്ടെന്ന് ഡോക്ടര്‍മാര്‍ കെയ്ലിയോട് പറയുകയും ചെയ്തു. ആ കുട്ടിയുടെ ജീവനും ചിലപ്പോള്‍ രക്ഷിക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ ഇവരോട് പറഞ്ഞിരുന്നു. എന്നാല്‍ ഇരട്ടകളിലൊന്നായ ആസ്ട്രോ എന്ന കുഞ്ഞിനെ അന്ന് തന്നെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.

ഇതോടെ ഡോക്ടര്‍മാര്‍ കെയ്ലിയെ വിശ്രമിക്കാനായി വീട്ടിലേക്ക് ഡിസ്ചാര്‍ജ് ചെയ്ത് വിടുകയായിരുന്നു. ഏകദേശം 22 ദിവസം കഴിഞ്ഞാണ് കെയ്ലി വീണ്ടും ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. എല്ലാവരെയും ഞെട്ടിച്ച് പൂര്‍ണ്ണ ആരോഗ്യത്തോടെയാണ് ആസ്ട്രോ എത്തിയത്. ഇത്രയധികം ഇടവേളകള്‍ക്കിടയില്‍ ഇരട്ട കുഞ്ഞുങ്ങളെ പ്രസവിച്ച സംഭവം വളരെ അപൂര്‍വ്വമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇരട്ടകുട്ടികളില്‍ ഒരാളെ നഷ്ടപ്പെടുകയും ഒരാളെ ജീവനോടെ ലഭിക്കുകയും ചെയ്തെങ്കിലും മരിച്ചപോയ കുട്ടിയെ ഓര്‍ത്തുള്ള വിഷമത്തിലാണ് കെയ്ലിയും കുടുംബവും. ഒരേസമയം ഒരു കുഞ്ഞിനായി ജീവിക്കുകയും നഷ്ടപ്പെട്ട കുട്ടിയ്ക്കായി വിലപിക്കുകയും ചെയ്യേണ്ട അവസ്ഥയിലാണ് താനെന്ന് കെയ്ലി പറഞ്ഞു.

ആദ്യ കുഞ്ഞിനെ നഷ്ടപ്പെട്ട വിഷമത്തിലായിരുന്നു ഞാന്‍. എനിക്ക് ഒന്നും സംസാരിക്കാന്‍ പോലുമായിരുന്നില്ല. അപ്പോഴാണ് വീട്ടില്‍ പോയി വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞത്. അടുത്ത പ്രസവത്തിനായി 22 ദിവസത്തോളം കാത്തിരുന്ന ഒരാള്‍ യുകെയില്‍ ഉണ്ടാകില്ല. പിന്നീട് പെട്ടെന്ന് എന്നെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്ങനെ ഞങ്ങളുടെ ആസ്ട്രോ എത്തി. അവന്‍ ഇത്രയും ദിവസം എങ്ങനെ പിടിച്ചുനിന്നുവെന്ന് ഓര്‍ത്ത് എനിക്ക് അദ്ഭുതം തോന്നുന്നു'' എന്ന് കെയ്ലി പറഞ്ഞു. 2020 ഒക്ടോബറിലാണ് കെയ്ലി ഇരട്ടകുട്ടികളെ ഗര്‍ഭം ധരിച്ചത്. സ്‌കാനിംഗ് ഒക്കെ നേരത്തെ ചെയ്തിരുന്നു. അതുവരെ എല്ലാ കാര്യങ്ങളും സാധാരണ നിലയിലായിരുന്നു. 2021 മാര്‍ച്ച് 15ന് പ്രസവ വേദന വരുന്നത് വരെ യാതൊരു കുഴപ്പവുമില്ലായിരുന്നു.

ഇരട്ടകുട്ടികളെ ഗര്‍ഭം ധരിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളെപ്പറ്റിയൊക്കെ എനിക്ക് അറിയാമായിരുന്നു. 22.5 ആഴ്ച ആയപ്പോഴേക്കും കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായി ഞാന്‍. വല്ലാത്ത ശരീര വേദന എന്നെ ബാധിച്ചു. ഒരു ദിവസം വീട്ടിലെ ബാത്ത് റൂമിലേക്ക് പോകാന്‍ എഴുന്നേറ്റപ്പോള്‍ തന്നെയാണ് പ്രസവവേദന വന്നത്,'' കെയ്ലി പറഞ്ഞു. തുടര്‍ന്ന് റോയല്‍ ഓല്‍ഥാം ആശുപത്രിയില്‍ കെയ്ലിയെ പ്രവേശിപ്പിച്ചു. അഞ്ച് ദിവസം അവിടെ നിരീക്ഷണത്തിലായിരുന്നു കെയ്ലി. മാര്‍ച്ച് 20നാണ് കെയ്ലി ആര്‍ലോയ്ക്ക് ജന്മം നല്‍കിയത്. 500 ഗ്രാമായിരുന്നു ആര്‍ലോയുടെ ശരീരഭാരം. എന്നാല്‍ ആര്‍ലോയുടെ ജീവന്‍ രക്ഷിക്കാനായില്ല. പ്ലാസന്റയില്‍ രക്തം കട്ടപിടിച്ചതാകാം ആര്‍ലോയുടെ മരണകാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

 
Other News in this category

 
 




 
Close Window