Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
 
 
UK Special
  Add your Comment comment
കടയ്ക്കു മുന്നില്‍ നിന്ന എഴുപത്തിരണ്ടുകാരി പെട്ടെന്ന് തലകീഴായി ഉയര്‍ന്നു
reporter

ലണ്ടന്‍: കടയുടെ ഷട്ടറില്‍ വസ്ത്രം കുരുങ്ങിയാല്‍ എന്ത് സംഭവിക്കും നമ്മുടെ നാട്ടിലാണെങ്കില്‍ ആ ഷട്ടറ് പിന്നെ പണിമുടക്കിയേനെ എന്നാകും ഉത്തരം. എന്നാല്‍ ബ്രിട്ടനില്‍ അങ്ങനെയല്ല. 72 -കാരിയുടെ വസ്ത്രം കടയുടെ ഷട്ടറില്‍ കുരുങ്ങിയപ്പോള്‍ സ്ത്രീയെയും കൊണ്ട് അത് മുകളിലേക്ക് ഉയരുകയായിരുന്നു. ഇലക്ട്രിക്ക് ഷട്ടറില്‍ വസ്ത്രം കുരുങ്ങിയതിന് പിന്നാലെ സ്ത്രീയെയും കൊണ്ട് ഷട്ടര്‍ മുകളിലേക്ക് ഉയരുന്ന സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. യുകെയിലെ ടോന്റെഗിലാണ് ഈ അസാധാരണമായ സംഭവം നടന്നത്. ഒരു കടയുടെ പുറത്ത് അത് തുറക്കുന്നതിനായി കാത്ത് നില്‍ക്കുമ്പോഴാണ് ആനി ഹ്യൂസ് എന്ന സ്ത്രീയ്ക്ക് ഈ അപകടം ഉണ്ടായത്. ഷട്ടറിനോട് ചേര്‍ന്ന് നിന്നിരുന്ന ആനിയുടെ ജാക്കറ്റിന്റെ പിന്‍ഭാഗം, ഷട്ടര്‍ ഉയരുന്നതിനിടെ കുടുങ്ങിയതാണ് അപകടത്തിന് കാരണം. ഇലക്ട്രിക് സെക്യൂരിറ്റി ഷട്ടറുകള്‍ മുകളിലേക്ക് ഉയര്‍ന്നതും ആനിയും അതിനൊപ്പം മുകളിലേക്ക് ഉയരുകയായിരുന്നു. അല്പ നേരം ഇവര്‍ തലകീഴായി കിടക്കുന്നതും വീഡിയോയില്‍ കാണാം. ഭാഗ്യവശാല്‍ ഇവര്‍ക്ക് പരിക്കുകളൊന്നുമില്ല.

തെക്കന്‍ വെയില്‍സിലെ റോണ്ട സൈനോണ്‍ ടാഫില്‍ സ്ഥിതി ചെയ്യുന്ന സ്റ്റോറിലെ ശുചീകരണ തൊഴിലാളിയാണ് ആനി. അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തില്‍ തന്റെ ഷോപ്പിംഗ് ട്രോളി ബാഗിനൊപ്പം തലകീഴായാണ് ഇവര്‍ മുകളിലേക്ക് ഉയര്‍ന്നത്. അപകടം കണ്ട് ഓടിയെത്തിയ ഷോപ്പ് ജീവനക്കാരനാണ്, ഷട്ടര്‍ താഴ്ത്തി ആനിയെ സുരക്ഷിതമായി നിലത്തേക്ക് ഇറക്കിയത്. ഏതാണ്ട് 12 സെക്കന്റോളം നേരം അവര്‍ ആ അവസ്ഥയില്‍ തുടര്‍ന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിന്റെ ഞെട്ടലുണ്ടെങ്കിലും ആനി കാര്യങ്ങളെ വളരെ തമാശയായാണ് എടുത്തിരിക്കുന്നതെന്നാണ് ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചതോടെ ഒടുവില്‍ താനും പ്രശസ്തയായി എന്നാണ് അവര്‍ തമാശയായി അഭിപ്രായപ്പെട്ടത്. തന്റെ ജാക്കറ്റ് പൊട്ടിപോകാതിരുന്നത് ഭാഗ്യമായെന്നും അതിനാലാണ് തനിക്ക് സുരക്ഷിതയായി നിലത്തിറങ്ങാന്‍ സധിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏതായാലും ആന്‍ പറഞ്ഞതുപോലെ തന്നെ അവര്‍ ഇപ്പോള്‍ ലോകം മുഴുവന്‍ അറിയപ്പെടുന്നവളായി മാറിക്കഴിഞ്ഞു.




 
Other News in this category

 
 




 
Close Window