Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
വിദേശത്തേക്ക് പറക്കുന്ന നഴ്‌സുമാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന, എന്‍എച്ച്എസിന് കഷ്ടകാലവും
reporter

ലണ്ടന്‍: എന്‍എച്ച്എസില്‍ തന്നെ നഴ്സുമാര്‍ ആവശ്യത്തിന് ഇല്ലാത്ത സമയം. ഇതിനിടയില്‍ എന്‍എച്ച്എസ് നഴ്സുമാര്‍ വിദേശത്തേക്ക് പറന്നാലോ! കുടിയേറ്റ നഴ്സുമാര്‍ക്ക് സന്തോഷവും, എന്‍എച്ച്എസിന് ദുഃഖവും സമ്മാനിക്കുന്ന ഈ അവസ്ഥ പുതിയ റെക്കോര്‍ഡില്‍ എത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ പണം നേടാന്‍ റെക്കോര്‍ഡ് തോതിലാണ് എന്‍എച്ച്എസ് നഴ്സുമാര്‍ വിദേശത്തേക്ക് പറക്കുന്നത്. മഹാമാരിക്ക് മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ ജോലി ചെയ്യാന്‍ സര്‍ട്ടിഫിക്കറ്റ് നേടുന്ന ജീവനക്കാരുടെ എണ്ണം അഞ്ചിരട്ടി വര്‍ദ്ധിച്ചതായി റോയല്‍ കോളേജ് ഓഫ് കണ്ടെത്തി. കഴിഞ്ഞ വര്‍ഷം 10,282 സര്‍ട്ടിഫിക്കറ്റ്സ് ഓഫ് കറന്റ് പ്രൊഫഷണല്‍ സ്റ്റാറ്റസാണ് നഴ്സിംഗ് & മിഡ്വൈഫറി കൗണ്‍സില്‍ അനുവദിച്ചത്. 2019-ല്‍ കേവലം 2165 സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ സ്ഥാനത്താണ് ഈ വളര്‍ച്ച. 2018-ലാണ് ഈ കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയത്. 2023-24 വര്‍ഷം പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 8959 സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്. നല്ല പ്രവര്‍ത്തനം സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് ബ്രിട്ടനില്‍ രജിസ്റ്റേഡ് നഴ്സായി ജോലി ചെയ്തതിന് തെളിവുമാണ്. ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ 40,000 നഴ്സ് തസ്തികളിലാണ് ഒഴിവുള്ളത്. ജീവനക്കാരുടെ ക്ഷാമം വാര്‍ഡുകളിലും, ക്ലിനിക്കുകളിലും പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് ഈ പറക്കല്‍. 'ആഗോള തലത്തില്‍ മത്സരിക്കാന്‍ എന്‍എച്ച്എസ് പാടുപെടുകയാണ്. രോഗികളാണ് ഇതിന്റെ പ്രത്യാഘാതം നേരിടുന്നത്. മെച്ചപ്പെട്ട ശമ്പളവും, തൊഴില്‍ അന്തരീക്ഷവും മൂലം തങ്ങളുടെ കഴിവുകള്‍ മറ്റിടങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ നഴ്സുമാര്‍ പോകുന്നതില്‍ അത്ഭുതമില്ല. നഴ്സിംഗ് പ്രതിസന്ധിയുടെ അടിയന്തര സ്വഭാവം ഇപ്പോഴും ഗവണ്‍മെന്റ് മനസ്സിലാക്കുന്നില്ല. പണം മുടക്കാന്‍ തയ്യാറാകാത്ത ഓരോ ദിവസവും കൂടുതല്‍ നഴ്സുമാര്‍ സ്ഥലം വിടുന്നു', ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളെന്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window