ലണ്ടന്: ടെസ്‌കോ ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കുന്നു.മണിക്കൂറിന് നിലവില്‍ 11.02 പൗണ്ട് എന്നതു 12.02 പൗണ്ടായി ഉയരും. രണ്ടു ലക്ഷത്തിലേറെ ജീവനക്കാര്‍ക്ക് പ്രയോജനകരമായ തീരുമാനമാണ് ടെസ്‌കോയുടേത്. ലണ്ടന്‍ സ്റ്റോറുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മണിക്കൂറില്‍ 13.15 പൗണ്ട് വേതനം ലഭിക്കും. നാഷണല്‍ ലിവിങ് വേതനത്തേക്കാള്‍ അധികമാണ് ടെസ്‌കോ നല്‍കുന്ന വേതനം. നാഷണല്‍ ലിവിംഗ് വേജ് 2024 ഏപ്രില്‍ മാസത്തോടെ മണിക്കൂറിന് 11.44 പൗണ്ട് ആയി ഉയരും. മാത്രമല്ല, ഇതാദ്യമായി ഇത്തവണ മിനിമം വേതനം 21- 22പ്രായക്കാര്‍ക്കും ബാധകം തന്നെയാണ്. പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകള്‍ എല്ലാം കഴിഞ്ഞ ചില ആഴ്ച്ചകളിലായി തങ്ങളുടെ ജീവനക്കാര്‍ക്ക് വേതന വര്‍ദ്ധനവ് പ്രഖ്യാപിച്ചിരുന്നു.
സെയ്ന്‍സ്ബറി, അസ്ഡ, ലിഡ്ല്‍, ആള്‍ഡി, എം ആന്‍ഡ് എസ് എന്നിവയോക്കെ ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ലണ്ടന് പുറത്ത് ജോലി ചെയ്യുന്നവരുടെ ശമ്പളം 12 പൗണ്ടിന് മുകളില്‍ ആയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ആള്‍ഡിയുടെ വര്‍ദ്ധിപ്പിച്ച ശമ്പളം ഫെബ്രുവരി മുതല്‍ നിലവിലുണ്ട്. അതേസമയം ലിഡ്ല്‍, സെയ്ന്‍സ്ബറി എന്നിവര്‍ മാര്‍ച്ചില്‍ ആയിരിക്കും വര്‍ദ്ധിപ്പിച്ച ശമ്പളം കൊടുത്തു തുടങ്ങുക. എംആന്‍ഡ് എസിലെ ശമ്പള വര്‍ദ്ധന പ്രാബല്യത്തില്‍ വരിക ഏപ്രില്‍ മുതലാണെങ്കില്‍ അസ്ഡ് ഏപ്രിലില്‍ ഒരു ഇടക്കാല വര്‍ദ്ധന നടപ്പിലാക്കുകയും പിന്നീട് ജൂലായ് ഒന്നു മുതല്‍ പൂര്‍ണ്ണമായി വര്‍ദ്ധിപ്പിച്ച വേതനം നല്‍കിത്തുടങ്ങുകയും ചെയ്യും. വേതന വര്‍ദ്ധനവിന് പുറമെ പറ്റേണിറ്റി ലീവ് പൂര്‍ണ്ണ വേതനത്തോടെ ആറ് ആഴ്ച്ചയാക്കുവാനും ടെസ്‌കൊ തീരുമാനിച്ചു. അതിനുപുറമെ സിക്ക് പേ ലീവിനുള്ള അര്‍ഹത 18 ആഴ്ച വരെയാക്കി. നിരവധി തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാകും ഈ തീരുമാനം.