Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലെയും വെയില്‍സിലേയും ബലാത്സംഗ ഇരകള്‍ നീതിക്കായി കാത്തിരിക്കുന്നു
reporter

ലണ്ടന്‍: ബലാത്സംഗ കേസില്‍ ഇരയായവര്‍ക്ക് നീതി ലഭിക്കുന്നത് വൈകുന്നു. പലരും കാലങ്ങളോളം കോടതി വിചാരണയ്ക്കായി കാത്തിരിക്കേണ്ടിവരികയാണ്. വൈകി വരുന്ന നീതി ഇരയായവര്‍ക്ക് കടുത്ത അതൃപ്തിയാണ് ഉണ്ടാക്കുന്നത്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 180ലധികം ബലാത്സംഗ ഇരകള്‍ക്ക് അവരുടെ കേസ് രണ്ടാമതൊരു വിചാരണയ്ക്കായി കാത്തിരിക്കേണ്ടത് രണ്ടു വര്‍ഷത്തോളമാണ്. ജുഡീഷ്യറിയ്ക്ക് തന്നെ ഇതു കളങ്കമാണെന്നും മുതിര്‍ന്ന ജഡ്ജി വ്യക്തമാക്കി.

2021 ലെ കോവിഡ് പ്തിസന്ധിയും ക്രിമിനല്‍ ബാരിസ്റ്റേഴ്സ് പണിമുടക്കും കേസുകള്‍ പരിഗണിക്കുന്നത് വൈകാന്‍ കാരണമായി. നിരവധി കേസുകളാണ് കോടതി പരിഗണനയിലുള്ളത് എന്നതുകൊണ്ട് തന്നെ ഇതു എളുപ്പത്തില്‍ പരിഹരിക്കുക പ്രയാസമാണ്. കോടതിയുടെ കാല താമസം ഏവരിലും നിരാശയുണ്ടാക്കുകയാണ്. കൂടുതല്‍ പേരെ നിയമിക്കുകയും കോടതി പരിഹാരങ്ങള്‍ ലഘൂകരിക്കുകയും ആവശ്യമാണ്. പീഡനത്തിന് ഇരയായവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നത്. വിചാരണ പൂര്‍ത്തിയാകാത്തതിനാല്‍ തങ്ങളുടെ സമ്മര്‍ദ്ദം അവരുടെ ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ഈ പ്രശ്നങ്ങള്‍ക്ക് വൈകാതെ പരിഹാരം കാണേണ്ടതുണ്ട്.

 
Other News in this category

 
 




 
Close Window