Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
പതിനേഴാം നൂറ്റാണ്ടിലെ പതിമൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന മോതിരം കൃഷിയിടത്തില്‍ കണ്ടെത്തി
reporter

ലണ്ടന്‍: മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ഒരു കൃഷിസ്ഥലത്ത് നടത്തിയ പരിശോധനയില്‍ തടഞ്ഞത് 17-ാം നൂറ്റാണ്ടിലെ മോതിരം. ലേലത്തില്‍ ഏകദേശം 16000 പൗണ്ട് (13.26 ലക്ഷം) വിലവരുന്ന മോതിരമാണ് യുകെ സ്വദേശിയായ അലന്‍ റംസ്ബിയുടെ കൈയ്യിലെത്തിയത്. ഇംഗ്ലണ്ടിലെ നോര്‍ഫോര്‍ക്കിലെ റോയ്ഡോണിലുള്ള ഒരു വയലില്‍ നടത്തിയ തെരച്ചിലിലാണ് അലന് മോതിരം ലഭിച്ചത്. 2020 ഒക്ടോബറിലാണ് അദ്ദേഹത്തിന്റെ എക്സ്പി ഡ്യൂസ് എന്ന മെറ്റല്‍ ഡിറ്റക്ടര്‍ മോതിരം കണ്ടെത്തിയത്. ഒമ്പത് ഇഞ്ച് ആഴത്തിലായിരുന്നു സ്വര്‍ണ്ണ മോതിരം കണ്ടെത്തിയത്. 1594ല്‍ ജനിച്ച ഡൊറോത്തി ആഷ്ഫീല്‍ഡിന്റേതാണ് ഈ മോതിരം എന്നാണ് റിപ്പോര്‍ട്ട്. അക്കാലത്തെ ഒരു സ്ത്രീ ധരിച്ചിരുന്ന മോതിരം കണ്ടെത്താനായത് വളരെ അപൂര്‍വ സംഭവമാണെന്ന് വിദഗ്ധര്‍ പറയുന്നു. വരുന്ന മാര്‍ച്ച് 12ന് നൂനന്‍സ് മേഫെയറില്‍ മോതിരം ലേലത്തിന് വെയ്ക്കും. 13 ലക്ഷം രൂപയാണ് ഈ മോതിരത്തിന് ലഭിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ലഭിക്കുന്ന പണത്തിന്റെ ഒരുഭാഗം മോതിരം കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമയ്ക്കും നല്‍കും. ''പത്ത് വര്‍ഷത്തെ കഠിനപ്രയ്തനത്തിനൊടുവില്‍ സ്വര്‍ണ്ണത്തിലുള്ള ഒരു വസ്തു കണ്ടെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. സംഭവം എന്നെ അദ്ഭുതപ്പെടുത്തി,'' അലന്‍ റംസ്ബി പറഞ്ഞത്. മോതിരം ലഭിച്ചയുടനെ അലന്‍ അത് അടുത്തുള്ള മ്യൂസിയത്തില്‍ കാണിച്ചിരുന്നു.

തുടക്കത്തില്‍ മോതിരം സ്വന്തമാക്കാന്‍ ബ്രിട്ടീഷ് മ്യൂസിയം അധികൃതര്‍ താല്‍പ്പര്യം കാണിച്ചിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം ആ തീരുമാനത്തില്‍ നിന്ന് മ്യൂസിയം അധികൃതര്‍ പിന്മാറി. അങ്ങനെയാണ് അലന് മോതിരം വില്‍പ്പനയ്ക്ക് വെയ്ക്കാന്‍ അവസരം ലഭിച്ചത്. ''വളരെ ചരിത്രപ്രാധാന്യമുള്ള മോതിരമാണിത്. അക്കാലത്ത് ഒരു സ്ത്രീ ധരിച്ചിരുന്ന മോതിരം ലഭിക്കുകയെന്ന് പറയുന്നത് വളരെ അപൂര്‍വമായ കാര്യമാണ്,'' ഈ രംഗത്തെ വിദഗ്ധനായ നിജല്‍ മില്‍സ് പറഞ്ഞു. മോതിരം ധരിച്ചിരുന്ന സ്ത്രീയുടെ കുടുംബപ്പേരിനെ സൂചിപ്പിക്കുന്ന ചിഹ്നങ്ങളും ഇതിലുണ്ട്. ആഷ്ഫീല്‍ഡ്, ടെന്‍ഡിംഗ്, ബോട്ടെലിയര്‍, മാപ്പര്‍സാല്‍ എന്നീ പേരുകളെ സൂചിപ്പിക്കുന്ന ചില വസ്തുതകളാണ് മോതിരത്തിലുള്ളത്. മോതിരത്തിന് നടുവിലെ അഞ്ച് പോയിന്റ് ചേര്‍ന്ന നക്ഷത്രം മൂന്നാമത്തെ മകനെപ്പറ്റിയുള്ള സൂചന നല്‍കുന്നു. ഡൊറോത്തി ആഷ്ഫീല്‍ഡ് 1594ലാണ് ജനിച്ചത്. തോമസ് ആഷ്ഫീല്‍ഡിന്റെയും ഹോള്‍ഡിച്ചിന്റെയും മൂത്തമകളായിരുന്നു ഡൊറോത്തി. ആഷ്ഫീല്‍ഡ് കുടുബത്തിലെ മൂന്നാമത്തെ മകനായിരുന്നു തോമസ് ആഷ്ഫീല്‍ഡ്. എല്ലെന്‍ ഹോള്‍ഡിച്ച് നോര്‍ഫോര്‍ക്കിലെ റാന്‍വര്‍ത്തില്‍ ജനിച്ചയാളാണ്.

 
Other News in this category

 
 




 
Close Window