Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
 
 
UK Special
  Add your Comment comment
വിദേശിയര്‍ക്ക് പണി കൊടുത്ത് സ്വയം പണി വാങ്ങാനൊരുങ്ങി യുകെ
reporter

ലണ്ടന്‍: കാനഡയും യുകെയും ഉള്‍പ്പെടേയുള്ള പശ്ചാത്യ രാജ്യങ്ങള്‍ അടുത്തിടെ വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി ശക്തമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ തദ്ദേശീയ വികാരം കൂടി കണക്കിലെടുത്താണ് സര്‍ക്കാറുകള്‍ ഇത്തരം നയം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ തീരുമാനങ്ങള്‍ യുകെയ്ക്ക് തന്നെ തിരിച്ചടിയാകുമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പറയുന്നത്. വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ഈ നയം യുകെയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുകയും ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പ്രധാന ഇടമാകാനുള്ള സ്വപ്നങ്ങളെ പിന്നോട്ട് അടിക്കുകയും ചെയ്യും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ തൊഴിലുടമകള്‍ക്ക് കഴിവുള്ള തൊഴിലാളികളെ ലഭിക്കാതാവുന്ന സാഹചര്യവും ഉണ്ടാകുമെന്നും ക്വാണ്ടിറ്റേറ്റീവ് ഹെഡ്ജ് ഫണ്ട് കാന്റാബ് ക്യാപിറ്റല്‍ പാര്‍ട്ണേഴ്സിന്റെ സ്ഥാപകനും മുന്‍ സംരംഭകനുമായ ഇവാന്‍ കിര്‍ക്ക് പറയുന്നു.

ബയോടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ ഉയര്‍ന്ന വളര്‍ച്ചാ വ്യവസായങ്ങളുടെ കേന്ദ്രമായി ബ്രിട്ടനെ മാറ്റാനുള്ള പ്രധാനമന്ത്രിയുടെ അഭിലാഷത്തെ ഈ നടപടികള്‍ തടസ്സപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഏത് രംഗത്ത് ആയാലും മികച്ച തൊഴിലാളികളം വിദഗ്ധരും രാജ്യത്തിന് ആവശ്യമാണ്. എന്നാല്‍ ഇത് പൂര്‍ണ്ണമായും രാജ്യത്തിന് അകത്ത് നിന്ന് ലഭ്യമായെന്ന് വരില്ല. അതിന് വിദേശ രാജ്യങ്ങളേയും ആശ്രയിക്കേണ്ടി വരും. എന്നാല്‍ പുതിയ നിയന്ത്രണങ്ങള്‍ വിദേശികളുടെ കാര്യത്തില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 2022-ല്‍ യുകെയിലേക്കുള്ള മൊത്തം കുടിയേറ്റം 745,000 ആയി ഉയര്‍ന്നതിന് ശേഷം നിയമപരവും നിയമവിരുദ്ധവുമായ കുടിയേറ്റം തടയാന്‍ പ്രധാനമന്ത്രിക്ക് തന്റെ ഭരണകക്ഷിയില്‍ നിന്നും വലിയ സമ്മര്‍ദ്ദമാണ് നേരിടേണ്ടി വന്നത്. ഇതോടെ സുനക്കിന്റെ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ മൈഗ്രേഷന്‍ വെട്ടിക്കുറയ്ക്കല്‍ നടപടികള്‍ പ്രഖ്യാപിക്കുകയായിരുന്നു.

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആശ്രിതരെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള നിയന്ത്രണം ഉള്‍പ്പെടെയാണ് യുകെ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ഇപ്പോള്‍ 'വിദ്യാര്‍ത്ഥി വിസകള്‍ അവര്‍ക്ക് കഴിയുന്നത്ര ആകര്‍ഷകമല്ലാത്തതും ഇഷ്ടപ്പെടാത്തതുമാക്കി മാറ്റുകയാണ്,' യൂണിവേഴ്‌സിറ്റിയില്‍ ആയിരിക്കുമ്പോള്‍ ഒരു സോഫ്‌റ്റ്വെയര്‍ കമ്പനി സ്ഥാപിച്ച കിര്‍ക്ക് പറഞ്ഞു. യുകെയില്‍ വിദേശ വിദ്യാര്‍ത്ഥികളാണ് നിരവധി മേഖലയില്‍ പാര്‍ട് ടൈം വര്‍ക്കുകള്‍ ചെയ്യുന്നത്. വിദ്യാര്‍ത്ഥികളുടെ വരവ് കുറയുന്നതോടെ ഇവിടങ്ങളില്‍ ആവശ്യത്തിന് ജോലിക്കാരെ കിട്ടാതാകുന്ന അവസ്ഥയുണ്ടാകും. അത് സാധാരണ ബിസിനസുകാരെ പ്രതികൂലമായി ബാധിക്കും. ലഭ്യമായവര്‍ക്ക് മികച്ച ശമ്പളം ആവശ്യപ്പെടാമെങ്കിലും അത് ബിസിനസിനെ മോശമായി ബാധിക്കുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. യുകെ വിദ്യാഭ്യാസ മേഖലയുടെ നട്ടെല്ല് വിദേശ വിദാര്‍ത്ഥികളാണ്. തദ്ദേശീയ വിദ്യാര്‍ത്ഥികളേക്കാള്‍ മൂന്നും നാലും ഇരട്ടി ഫീസാണ് വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുന്നത്. ഇത് സമ്പദ് വ്യവസ്ഥയിലേക്ക് വലിയ രീതിയില്‍ സംഭാവന ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ കടുത്ത നിയന്ത്രണങ്ങള്‍ രാജ്യത്തിന് തുടരാന്‍ സാധിക്കില്ലെന്നും വിദഗ്ധര്‍ പറയുന്നു.

 
Other News in this category

 
 




 
Close Window