Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
കഴിഞ്ഞ വര്‍ഷ ഹെല്‍ത്ത്, കെയര്‍ വര്‍ക്കര്‍ വിസകളുടെ എണ്ണം ഇരട്ടിയായി, യുകെ വിസകളുടെ എണ്ണത്തില്‍ 26 ശതമാനം വര്‍ധന
reporter

ലണ്ടന്‍: കഴിഞ്ഞ വര്‍ഷം യുകെയിലെ ഹെല്‍ത്ത്, കെയര്‍ മേഖലയില്‍ ജോലി ചെയ്യാനെത്തുന്ന വിദേശ കുടിയേറ്റക്കാര്‍ക്ക് അനുവദിച്ച വിസകളുടെ എണ്ണം ഇരട്ടിയോളം വര്‍ദ്ധിച്ചതായി ഗവണ്‍മെന്റ് കണക്കുകള്‍. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഇമിഗ്രേഷന്‍ പ്രധാന ചര്‍ച്ചാവിഷയമായി മാറുമ്പോള്‍ പ്രധാനമന്ത്രി ഋഷി സുനാകിന് മേല്‍ കനത്ത സമ്മര്‍ദം സമ്മാനിക്കുന്നതാണ് കണക്കുകള്‍. ഈ വര്‍ഷം പ്രതീക്ഷിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ മൂന്ന് പ്രധാന ആശങ്കകളില്‍ ഒന്നാണ് ഇമിഗ്രേഷന്‍. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് പിന്നില്‍ വിയര്‍ക്കുമ്പോള്‍ ഇമിഗ്രേഷന്‍ കുറയ്ക്കുമെന്നാണ് സുനാക് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഹോം ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ പ്രഖ്യാപനം എവിടെയും എത്തിയിട്ടില്ലെന്ന് വ്യക്തമാകുകയാണ്.

2023-ല്‍ ബ്രിട്ടന്‍ 337,240 വര്‍ക്ക് വിസകളാണ് അനുവദിച്ചത്. 2022-നെ അപേക്ഷിച്ച് 26% വര്‍ദ്ധനവാണ് ഇതില്‍ രേഖപ്പെടുത്തിയത്. രാജ്യത്തെ കെയര്‍ ഹോം മേഖലയില്‍ ജോലി ചെയ്യാനായി വന്‍തോതില്‍ വിദേശ കെയറര്‍മാര്‍ക്ക് പ്രവേശനം നല്‍കിയതോടെയാണ് ഇത്. നവംബറില്‍ പുറത്തുവന്ന യുകെ നെറ്റ് മൈഗ്രേഷന്‍ 745,000 എന്ന റെക്കോര്‍ഡിലാണ് തുടരുന്നത്. സ്‌കില്‍ഡ് വര്‍ക്കര്‍- ഹെല്‍ത്ത് & കെയര്‍ റൂട്ടില്‍ അനുവദിച്ച വിസകളുടെ എണ്ണം ഏകദേശം ഇരട്ടിക്കുകയാണ് ചെയ്തത്. കഴിഞ്ഞ വര്‍ഷം 91% വര്‍ദ്ധന രേഖപ്പെടുത്തി 146,477 വിസകളാണ് ഈ വഴിയില്‍ അനുവദിച്ചത്. ഇവര്‍ക്കൊപ്പം എത്തിയ ഡിപ്പന്‍ഡന്റ്സിന്റെ എണ്ണമാണ് ഇതില്‍ കൂടുതല്‍. ജോലിക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് 279,131 വിസകളും അനുവദിച്ചു. 2022-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 80 ശതമാനമാണ് കുതിച്ചുചാട്ടം.

 
Other News in this category

 
 




 
Close Window