Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
 
 
UK Special
  Add your Comment comment
കൊലപാതകം, ലൈംഗിക ആനന്ദം, ട്രാന്‍സ് ജെന്‍ഡര്‍ക്ക് 24 വര്‍ഷം തടവ്
reporter

ലണ്ടന്‍: സ്പാനിഷ് പൗരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌കാര്‍ലറ്റ് ബ്ലേക്കിന് യുകെയില്‍ 24 വര്‍ഷം തടവുശിക്ഷ. കൊലപാതകത്തിലൂടെ ലൈംഗിക ആനന്ദം ലഭിക്കുമെന്ന അമേരിക്കയിലുള്ള തന്റെ ഓണ്‍ലൈന്‍ പെണ്‍ സുഹൃത്തിന്റെ വാക്കും കൊലപാതകത്തിനു കാരണമായെന്ന് ബ്ലേക്ക് പറയുന്നു. സ്പാനിഷ് പൗരനായ ജോര്‍ജ് മാര്‍ട്ടിന്‍ കരേനോെയയാണ് ബ്ലേക്ക് കൊലപ്പെടുത്തിയത്. കൊലപാതകത്തിനു മാസങ്ങള്‍ക്കു മുന്‍പ് പ്രതി പൂച്ചയെ കൊല്ലുന്നത് സമൂഹമാധ്യമങ്ങളിലൂടെ ലൈവ് സ്ട്രീം ചെയതിരുന്നതായും കോടതി കണ്ടെത്തി. ഈ സംഭവത്തില്‍ ബ്ലേക്ക് കുറ്റസമ്മതം നടത്തിയിരുന്നു. ട്രാന്‍സ്ജെന്‍ഡറായ സ്‌കാര്‍ലറ്റിനെ പുരുഷന്‍മാരുടെ ജയിലിലാണ് പാര്‍പ്പിക്കുകയെന്ന് യുകെ നീതിന്യായ മന്ത്രാലയം അറിയിച്ചു.9ാം വയസ്സില്‍ ചൈനയില്‍ നിന്നും യുകെയിലെത്തിയതാണ് സ്‌കാര്‍ലറ്റ്. 12ാം വയസ്സിലാണ് താന്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്ന് വെളിപ്പെടുത്തിയത്. കൊലപാതക ചിന്ത, അക്രമം എന്നിവയില്‍ നിന്നും പ്രതി ലൈംഗിക ആനന്ദം കണ്ടെത്തുന്നുവെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. അമേരിക്കന്‍ സ്വദേശിയായ ട്രാന്‍സ് യുവതി ആഷ്ലിന്‍ ബെല്ലുമായുള്ള ഓണ്‍ലൈന്‍ ബന്ധത്തെക്കുറിച്ചും പ്രതി വെളിപ്പെടുത്തി.

'കൊലപാതകം ഹോട്ട്'ആണെന്ന് സുഹൃത്ത് തന്നോട് പറഞ്ഞതായും അതാണ് കൊലയ്ക്ക് പ്രേരണയായതെന്നും കോടതിയില്‍ ബ്ലേക്ക് പറഞ്ഞു. പൂച്ചയെ കൊലപ്പെടുത്തിയതും സുഹൃത്തിനു വേണ്ടിയാണെന്ന് ബ്ലേക്ക് കോടതിയില്‍ പറഞ്ഞെങ്കിലും പ്രതിയുടെ വാദം കോടതി തള്ളിക്കളഞ്ഞു.സംഭവദിവസം 30കാരനായ സ്പാനിഷ് പൗരന്‍ കരേനോയെ ബ്ലേക്ക് വഴിയില്‍ വെച്ച് കണ്ടുമുട്ടുകയും ഇരുവരും ആളൊഴിഞ്ഞ നദീതീരത്തേക്ക് നടന്നുപോവുകയും ചെയ്തു. അവിടെവെച്ച് വോഡ്ക കുപ്പി കൊണ്ട് കരേനോയുടെ തലയ്ക്ക് അടിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇത് നടക്കാതെ വന്നതോടെ ബ്ലേക്ക് കരോനോയെ നദിയില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.കരോനോയെ കൊലപ്പെടുത്തിയ പ്രതി ബ്ലേക്കിന് കോടതി മുറിയില്‍ പോലും അല്‍പം പോലും പശ്ചാത്താപഭാവമില്ലെന്നും തന്റെ ലൈംഗിക സുഖത്തിനായാണ് പ്രതി കൃത്യം നടത്തുന്നതെന്നും കരോനോയുടെ സഹോദരന്‍മാര്‍ പറഞ്ഞു. പൂച്ചയെയും തങ്ങളുടെ സഹോദരനെയും കൊലപ്പെടുത്തിയതിലൂടെ സമാനാനന്ദമാണ് പ്രതി അനുഭവിച്ചത്. കരോനോയെ കൊലപ്പെടുത്തിയതില്‍ 24 വര്‍ഷം തടവും പൂച്ചയെ ഉപദ്രവിച്ചതില്‍ നാലു മാസത്തെ തടവുമാണ് വിധിച്ചിരിക്കുന്നത്. ശിക്ഷ ഒന്നിച്ചനുഭവിക്കണം.

 
Other News in this category

 
 




 
Close Window