Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഉപയോഗം വര്‍ധിപ്പിക്കാന്‍ വെള്ളിയാഴ്ചകളില്‍ നിരക്ക് ഇളവുമായി ലണ്ടന്‍ മേയര്‍
reporter

ലണ്ടന്‍: വെള്ളിയാഴ്ചകളില്‍ ആളുകളുടെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഉപയോഗം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്യൂബ്, ട്രെയിന്‍ നിരക്കുകള്‍ കുറയ്ക്കാന്‍ ലണ്ടന്‍ മേയര്‍. വെള്ളിയാഴ്ചകളില്‍ ജോലിക്കാര്‍ കൂടുതലായി എത്തിയാല്‍ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് ഇത് അധിക പണം കണ്ടെത്താനുള്ള വഴിയാകുമെന്നാണ് സാദിഖ് ഖാന്റെ പ്രതീക്ഷ. ഈ വിധത്തില്‍ യാത്ര ചെയ്യുന്നവര്‍ ഉച്ചഭക്ഷണത്തിനും, ജോലിക്ക് ശേഷം മദ്യപിക്കാനും, വൈകുന്നേരം വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതുമെല്ലാം ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് ഗുണകരമാകുമെന്നാണ് കണക്കുകൂട്ടല്‍. കോണ്ടാക്ട്ലെസ്, ഓയ്സ്റ്റര്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വെള്ളിയാഴ്ച ഓഫ്-പീക്ക് നിരക്കുകള്‍ നല്‍കിയാല്‍ മതിയാകും.

24 മില്ല്യണ്‍ പൗണ്ടിന്റെ ട്രയല്‍സ് മാര്‍ച്ച് 8ന് ആരംഭിച്ച് മേയ് അവസാനം വരെ നീണ്ടുനില്‍ക്കും. നിലവില്‍ ഔട്ടര്‍ ലണ്ടനിലെ സോണ്‍ 6-ല്‍ നിന്നും സോണ്‍ 1-ലേക്ക് പീക്ക് സമയങ്ങളില്‍ യാത്ര ചെയ്യാന്‍ 5.60 പൗണ്ടാണ് നിരക്ക്. ഇത് വെള്ളിയാഴ്ച ദിവസങ്ങളില്‍ 3.60 പൗണ്ടായി കുറയും. സാധാരണ ദിനങ്ങളില്‍ രാവിലെ 6.30 മുതല്‍ 9.30 വരെയും, വൈകുന്നേരം 4 മുതല്‍ 7 വരെയുമാണ് പീക്ക് സമയം. ആഴ്ചയുടെ പകുതിയില്‍ ട്യൂബ് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം മഹാമാരിക്ക് മുന്‍പത്തെ കണക്കുകളുടെ 85 ശതമാനമാണ്. എന്നാല്‍ വെള്ളിയാഴ്ച ഇത് കേവലം 73 ശതമാനത്തിലേക്കാണ് കുറയുന്നത്. എന്നിരുന്നാലും പേപ്പര്‍ സിംഗിള്‍ ടിക്കറ്റുകള്‍ക്കും, ഡേ ട്രാവല്‍ കാര്‍ഡുകള്‍ക്കും പീക്ക് സമയത്തെ വിലക്കുകള്‍ തുടരും. ടിഎഎഫ്എല്‍ നിരക്കുകള്‍ അടുത്ത വര്‍ഷം മാര്‍ച്ച് വരെ മരവിപ്പിക്കുന്നതായി ജനുവരിയില്‍ ഖാന്‍ പ്രഖ്യാപിച്ചിരുന്നു.

 
Other News in this category

 
 




 
Close Window