Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
റുവാന്‍ഡ അഭയാര്‍ഥി കരാര്‍: നികുതിദായകര്‍ക്ക് ഉണ്ടാകുന്ന ചെലവ് 500 മില്യണ്‍ പൗണ്ട്
reporter

ലണ്ടന്‍: റുവാന്‍ഡ അഭയാര്‍ത്ഥി സ്‌കീം ബ്രിട്ടനെ സംബന്ധിച്ച് എത്ര പ്രധാനമാണെന്ന് ഉറപ്പില്ലെങ്കിലും, സുനാക് ഭരണകൂടത്തിന് ഇത് സുപ്രധാനമാണ്. അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരെ എന്തെങ്കിലും നടപടി കൈക്കൊണ്ടുവെന്ന് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഈ സ്‌കീം പ്രാബല്യത്തില്‍ വരുത്തേണ്ടത് പ്രധാനമന്ത്രിക്ക് പ്രധാനമാണ്. സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ പോലും സ്‌കീമിനെ കുറിച്ച് സംശയങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് ഇത് മൂലമുള്ള ചെലവുകളുടെ കണക്കുകള്‍ ആദ്യമായി പുറത്ത് വരുന്നത്. റുവാന്‍ഡ അഭയാര്‍ത്ഥി കരാര്‍ 2023-ഓടെ നികുതിദായകന് വരുത്തിവെയ്ക്കുന്നത് 500 മില്ല്യണ്‍ പൗണ്ട് ചെലവാണെന്ന് കണക്കുകള്‍ ആദ്യമായി വെളിപ്പെടുത്തി.

ആദ്യത്തെ 300 കുടിയേറ്റക്കാരെ സ്വീകരിച്ച് കഴിഞ്ഞാല്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യത്തിന് 120 മില്ല്യണ്‍ പൗണ്ടാണ് ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി അധികമായി കൈമാറുക. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കയറ്റി അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് എത്തിക്കാന്‍ ഒരു തലയ്ക്ക് 11,000 പൗണ്ട് വീതമാണ് ചെലവെന്നും നാഷണല്‍ ഓഡിറ്റഫ് ഓഫീസിന്റെ റിപ്പോര്‍ട്ട് പറയുന്നു. ഹോം ഓഫീസ് ഇതിനകം തന്നെ റുവാന്‍ഡയ്ക്ക് 220 മില്ല്യണ്‍ പൗണ്ട് കൈമാറിയിട്ടുണ്ട്. ഓരോ ഏപ്രില്‍ മാസത്തിലും 50 മില്ല്യണ്‍ പൗണ്ട് വീതമാണ് ആ രാജ്യത്തിന് നല്‍കുക. ഇത് 2026 വരെ നീണ്ടുനില്‍ക്കും. ഇതോടെ പരസ്പരം ധാരണയായ കരാര്‍ പ്രകാരം 370 മില്ല്യണ്‍ പൗണ്ട് നല്‍കുകയും, ഇതിന് പുറത്ത് 120 മില്ല്യണ്‍ നല്‍കുകയും ചെയ്യും.

 
Other News in this category

 
 




 
Close Window