Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനിലെ താപനില മൈനസിലേക്ക് കൂപ്പുകുത്തിയേക്കും
reporter

ലണ്ടന്‍: ബ്രിട്ടനില്‍ താപനില മൂക്കുകുത്തുമെന്ന് മെറ്റ് ഓഫീസ്. മഞ്ഞും, ആലിപ്പഴ വര്‍ഷവും ഉള്‍പ്പെടെയാണ് രാത്രിയില്‍ താപനില താഴുന്നതോടെ പ്രതീക്ഷിക്കേണ്ടതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിരുന്നു. നോര്‍ത്ത് ഇംഗ്ലണ്ടും, സ്‌കോട്ട്ലണ്ടുമാണ് തണുപ്പിന്റെ പ്രത്യാഘാതം പ്രധാനമായും നേരിടുക. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ഇന്ന് വരെ നീളുന്ന ശക്തമായ മഞ്ഞും, ആലിപ്പഴ വീഴ്ചയും പ്രതീക്ഷിക്കാമെന്ന് ജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. സ്‌കോട്ട്ലണ്ടിലെ കെയര്‍ഗോര്‍മ് നാഷണല്‍ പാര്‍ക്കില്‍ ഇതിനോടകം തന്നെ മഞ്ഞിന്റെ പുതപ്പ് വീണിട്ടുണ്ട്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും, വെയില്‍സിലും മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇതോടെ റോഡുകളിലെ യാത്രകള്‍ക്ക് സമയം കൂടുതല്‍ വേണ്ടിവരും.

ഇന്ന് ഉച്ചതിരിഞ്ഞ് 3 വരെയാണ് മുന്നറിയിപ്പ് നിലവിലുള്ളത്. ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്കത്തിനുള്ള സാധ്യതകളും നിലനില്‍ക്കുന്നു. നോര്‍ത്ത് സ്‌കോട്ട്ലണ്ടില്‍ 2 ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതായി മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. വെയില്‍സില്‍ 2 മുതല്‍ 4 ഇഞ്ച് വരെയും, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും, നോര്‍ത്ത് മിഡ്ലാന്‍ഡ്സിലും സമാനമാണ് സ്ഥിതി. ശനിയാഴ്ച വരെ ഈ വിധത്തിലുള്ള മഞ്ഞുവീഴ്ച പ്രതീക്ഷിക്കാമെന്ന് മെറ്റ് ഓഫീസ് വക്താവ് പറഞ്ഞു. ഉയര്‍ന്ന പ്രദേശങ്ങളിലാണ് പ്രധാനമായും മഞ്ഞ് വീഴുക. എന്നിരുന്നാലും താഴ്ന്ന ഇടങ്ങളിലും മഞ്ഞ് തേടിയെത്തും. ഇതോടൊപ്പം സൗത്ത് ഈസ്റ്റ് മേഖലയില്‍ മഴയും പെയ്യുമെന്ന് കാലാവസ്ഥാ പ്രവചനം പറയുന്നു.

 
Other News in this category

 
 




 
Close Window