Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 22nd Nov 2026
UK Special
  02-09-2026
യുകെയില്‍ റെക്കോര്‍ഡ് ചൂട്; 2026ലേത് 1884ന് ശേഷമുള്ള ഏറ്റവും ചൂടേറിയ വേനല്‍ക്കാലം

ലണ്ടന്‍: യുകെയില്‍ താപനില രേഖപ്പെടുത്തിത്തുടങ്ങിയ 1884ന് ശേഷമുള്ള ഏറ്റവും ചൂടേറിയ വേനല്‍ക്കാലമായി 2026. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശരാശരി താപനില 16.5 ഡിഗ്രി സെല്‍ഷ്യസായിരുന്നുവെന്ന് മെറ്റ് ഓഫിസിന്റെ പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2025ല്‍ രേഖപ്പെടുത്തിയ 16.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന വേനല്‍ക്കാല ശരാശരി. ഇതിനെക്കാള്‍ 0.4 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2026ലെ വേനല്‍ക്കാലത്ത് 40 ദിവസങ്ങളില്‍ താപനില 30 ഡിഗ്രി സെല്‍ഷ്യസോ അതിലധികമോ എത്തി. 1995ല്‍ രേഖപ്പെടുത്തിയ 34 ദിവസമെന്ന മുന്‍ റെക്കോര്‍ഡാണ് ഇതോടെ മറികടന്നത്. 35 ഡിഗ്രി സെല്‍ഷ്യസോ അതിലധികമോ താപനില 10 ദിവസങ്ങളിലും 37 ഡിഗ്രി സെല്‍ഷ്യസോ അതിലധികമോ മൂന്ന് ദിവസങ്ങളിലും

Full Story
  02-09-2026
എംപി സ്ഥാനം ഒഴിയുന്നു; രാജ്യാന്തര വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കിയ സ്റ്റാമര്‍

ലണ്ടന്‍: മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമര്‍ ഹോള്‍ബോണ്‍ ആന്‍ഡ് സെന്റ് പാന്‍ക്രാസ് മണ്ഡലത്തിലെ എംപി സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചു. സ്റ്റാമറിന്റെ രാജിയോടെ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങും. കഴിഞ്ഞ 11 വര്‍ഷമായി ഹോള്‍ബോണ്‍ ആന്‍ഡ് സെന്റ് പാന്‍ക്രാസ് മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയും അഭിമാനവുമാണെന്ന് സ്റ്റാമര്‍ പ്രതികരിച്ചു. ഇനി രാജ്യാന്തര വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ എംപിയായി തുടരുമെന്ന് സ്റ്റാമര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ മണ്ഡലത്തിന്റെ ചുമതല പുതിയൊരു

Full Story
  01-09-2026
നഴ്‌സിങ് കോളജിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാം ഊഴത്തിനായി മത്സരിക്കുന്നത് ബിജോയ്: ഫലപ്രഖ്യാപനം 9ന്
യുകെയിലെ റോയല്‍ കോളജ് ഓഫ് നഴ്സിങ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാന ഘട്ടത്തിലെത്തി. 2024 ല്‍ ആസിഎന്നിന്റെ ചരിത്രത്തിലെ ആദ്യ മലയാളി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബിജോയ് സെബാസ്റ്റിയന്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണ്. സെപ്തംബര്‍ 7നാണ് വോട്ടെടുപ്പ് അവസാനിക്കുന്നത് . സെപ്തംബര്‍ 9ന് ഫലം പ്രഖ്യാപിക്കും. അംഗങ്ങള്‍ സെപ്തംബര്‍ 3 ന് മുമ്പായി വോട്ട് ചെയ്യണമെന്ന് ബിജോയ് സെബാസ്റ്റിയന്‍ അഭ്യര്‍ത്ഥിച്ചു. വേനല്‍ക്കാല അവധിക്കാലമായതിനാല്‍ തപാല്‍ വിതരണത്തില്‍ കാലതാമസമുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് ബാലറ്റ് ലഭിച്ചാല്‍ ഉടന്‍ തന്നെ പൂരിപ്പിച്ച് തിരികെ അയക്കണമെന്ന് അഭ്യര്‍ത്ഥന. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് 2027 ജനുവരി 1 മുതല്‍ രണ്ടു വര്‍ഷത്തേക്കാണ്
Full Story
  01-09-2026
ജയില്‍ മോചന പദ്ധതിയില്‍ യു-ടേണ്‍; ഗുരുതര കുറ്റവാളികള്‍ക്ക് ഇളവില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍

ലണ്ടന്‍: ജയിലുകളിലെ അമിത തിരക്ക് കുറയ്ക്കുന്നതിനായി തയ്യാറാക്കിയ നേരത്തെയുള്ള ജയില്‍ മോചന പദ്ധതിയില്‍ നിര്‍ണായക മാറ്റങ്ങളുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. പൊലീസ് കോണ്‍സ്റ്റബിള്‍ ആന്‍ഡ്രൂ ഹാര്‍പ്പറിന്റെ കൊലപാതകക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെ ഗുരുതര കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കാനാണ് തീരുമാനം. പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്. ആദ്യഘട്ടത്തില്‍ കൂടുതല്‍ തടവുകാര്‍ക്ക് നേരത്തെയുള്ള മോചനം അനുവദിക്കാനുള്ള നീക്കം വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ പദ്ധതിയില്‍ യു-ടേണ്‍ പ്രഖ്യാപിച്ചത്. വിഷയത്തില്‍ ജനങ്ങള്‍ക്കുള്ള ശക്തമായ

Full Story
  01-09-2026
കണ്‍സര്‍വേറ്റീവ് ഷാഡോ കാബിനറ്റില്‍ അഴിച്ചുപണി; പ്രീതി പട്ടേലിന് പകരം ടോം ടുഗന്‍ഹാറ്റ് വിദേശകാര്യ ചുമതലയിലേക്ക്

ലണ്ടന്‍: ബ്രിട്ടനിലെ മുഖ്യപ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഷാഡോ കാബിനറ്റില്‍ അഴിച്ചുപണിക്ക് ഒരുങ്ങി പ്രതിപക്ഷ നേതാവ് കെമി ബേഡനോക്ക്. ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേലിന് പകരം മുന്‍ ടോറി നേതൃസ്ഥാനാര്‍ഥിയും മുന്‍ സുരക്ഷാ മന്ത്രിയുമായ ടോം ടുഗന്‍ഹാറ്റിനെ ഷാഡോ വിദേശകാര്യ സെക്രട്ടറിയായി നിയമിക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത മാസം നടക്കുന്ന ഷാഡോ കാബിനറ്റ് പുനഃസംഘടനയിലായിരിക്കും നിയമനം. കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വിദേശകാര്യ സംഘത്തെ നയിച്ചുവരുന്ന പ്രീതി പട്ടേല്‍ പുതിയ ചുമതലയിലേക്ക് മാറും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഹോദര കണ്‍സര്‍വേറ്റീവ് പാര്‍ട്ടികളുമായും മധ്യ-വലതുപക്ഷ രാഷ്ട്രീയ

Full Story
  01-09-2026
ഗുരുതര രോഗമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് 12 ആഴ്ച ശമ്പളത്തോടെയുള്ള അവധി വേണം; ഇംഗ്ലണ്ട് ചില്‍ഡ്രന്‍സ് കമ്മിഷണര്‍

ലണ്ടന്‍: ഗുരുതര രോഗങ്ങളോ വൈകല്യങ്ങളോ ഉള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് 12 ആഴ്ച ശമ്പളത്തോടെയുള്ള അവധി നിയമപരമായി ഉറപ്പാക്കണമെന്ന് ഇംഗ്ലണ്ടിലെ ചില്‍ഡ്രന്‍സ് കമ്മിഷണര്‍ ഡെയിം റേച്ചല്‍ ഡി സൂസ ആവശ്യപ്പെട്ടു. കുട്ടികളുടെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുടുംബങ്ങള്‍ നേരിടുന്ന സാമ്പത്തിക സമ്മര്‍ദവും വരുമാനനഷ്ടവും കുറയ്ക്കുകയാണ് നിര്‍ദേശത്തിന്റെ ലക്ഷ്യം. അവധിക്കാലത്ത് മാതാപിതാക്കള്‍ക്ക് സാധാരണ ശമ്പളത്തിന്റെ 90 ശതമാനം ലഭിക്കണമെന്നും കമ്മിഷണര്‍ ആവശ്യപ്പെട്ടു. ഗുരുതര രോഗം ബാധിച്ച കുട്ടിയുടെ ആശുപത്രി കിടക്കയ്ക്കരികില്‍ നില്‍ക്കണോ അതോ ജോലി സംരക്ഷിക്കണോ എന്ന അസാധ്യമായ തിരഞ്ഞെടുപ്പിലേക്ക് മാതാപിതാക്കളെ തള്ളിവിടരുതെന്നും അവര്‍ വ്യക്തമാക്കി. ഗുരുതര രോഗമോ

Full Story
  01-09-2026
ജയില്‍ തിരക്ക് കുറയ്ക്കാന്‍ നേരത്തെയുള്ള മോചനം; ഗുരുതര കുറ്റവാളികള്‍ക്ക് ആനുകൂല്യമില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍

ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി നടപ്പാക്കുന്ന നേരത്തെയുള്ള ജയില്‍ മോചന പദ്ധതിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പ്രധാനമന്ത്രി ആന്‍ഡി ബേണെം. ഗുരുതര കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരെ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബലാത്സംഗം, ഗുരുതര ബാലലൈംഗിക കുറ്റകൃത്യങ്ങള്‍, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനുള്ള ഗ്രൂമിങ് കുറ്റങ്ങള്‍ എന്നിവയില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് നേരത്തെയുള്ള മോചനം ലഭിക്കില്ല. മനഃപൂര്‍വമല്ലാത്ത നരഹത്യ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെയും പദ്ധതിയില്‍ നിന്ന് ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 2019ല്‍ ഡ്യൂട്ടിക്കിടെ

Full Story
  01-09-2026
ബ്രിട്ടീഷ് പാര്‍ലമെന്റ് വീണ്ടും സമ്മേളിക്കുന്നു; ആദ്യ പിഎംക്യൂസിന് ഒരുങ്ങി പ്രധാനമന്ത്രി ആന്‍ഡി ബേണെം

ലണ്ടന്‍: വേനല്‍ക്കാല ഇടവേളയ്ക്ക് ശേഷം ബ്രിട്ടീഷ് പാര്‍ലമെന്റ് സെപ്റ്റംബര്‍ ഒന്നിന് വീണ്ടും സമ്മേളിക്കുന്നതോടെ പ്രധാനമന്ത്രി ആന്‍ഡി ബേണെത്തിന്റെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ സജീവമാകും. പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ആദ്യ പാര്‍ലമെന്ററി സമ്മേളനത്തില്‍ സര്‍ക്കാരിന്റെ മുന്‍ഗണനകളും നയങ്ങളും സംബന്ധിച്ച എംപിമാരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കും. സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന പ്രധാനമന്ത്രിയുടെ ചോദ്യോത്തര വേളയായ പിഎംക്യൂസിലായിരിക്കും ബേണെത്തിന്റെ പ്രധാന പാര്‍ലമെന്ററി സാന്നിധ്യം. അധികാരമേറ്റിട്ട് ആറ് ആഴ്ച പിന്നിടുന്നതിനിടെയാണ് അദ്ദേഹം ആദ്യമായി പിഎംക്യൂസിനെ നേരിടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുകയും

Full Story
[59][60][61][62][63]
 
-->




 
Close Window