Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.3203 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 02nd Sep 2026
 
 
UK Special
  Add your Comment comment
എംപി സ്ഥാനം ഒഴിയുന്നു; രാജ്യാന്തര വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കിയ സ്റ്റാമര്‍
reporter

ലണ്ടന്‍: മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമര്‍ ഹോള്‍ബോണ്‍ ആന്‍ഡ് സെന്റ് പാന്‍ക്രാസ് മണ്ഡലത്തിലെ എംപി സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചു. സ്റ്റാമറിന്റെ രാജിയോടെ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങും. കഴിഞ്ഞ 11 വര്‍ഷമായി ഹോള്‍ബോണ്‍ ആന്‍ഡ് സെന്റ് പാന്‍ക്രാസ് മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയും അഭിമാനവുമാണെന്ന് സ്റ്റാമര്‍ പ്രതികരിച്ചു. ഇനി രാജ്യാന്തര വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ എംപിയായി തുടരുമെന്ന് സ്റ്റാമര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ മണ്ഡലത്തിന്റെ ചുമതല പുതിയൊരു പ്രതിനിധിക്ക് കൈമാറാനുള്ള സമയമായെന്നാണ് ഇപ്പോഴത്തെ തീരുമാനത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. പ്രതിരോധം, ദേശീയ സുരക്ഷ, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട രാജ്യാന്തര വിഷയങ്ങളില്‍ സജീവമായി പ്രവര്‍ത്തനം തുടരുമെന്ന് സ്റ്റാമര്‍ പറഞ്ഞു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും തുടര്‍ന്നും ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കിയ സ്റ്റാമര്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ലേബര്‍ പാര്‍ട്ടി നേതാവ് ആന്‍ഡി ബേണെം ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റിരുന്നു.

 
Other News in this category

 
 




 
Close Window