|
|
|
|
|
| വയ്യ എന്നു പറഞ്ഞ് ലീവ് എടുത്ത് വീട്ടില്‍ ഇരിക്കണ്ട: വയ്യാത്തവര്‍ക്ക് ചികിത്സ നല്‍കാനാണ് തീരുമാനം |
|
രോഗത്തിന്റെ പേരുപറഞ്ഞ് ആനുകൂല്യങ്ങള്‍ കൈപ്പറ്റി വീട്ടിലിരിക്കുന്ന ജനങ്ങളെ ജോലിക്ക് എത്തിക്കാന്‍ എന്‍എച്ച്എസ്. സിക്ക് നോട്ട് അഥവാ എനിക്ക് ആരോഗ്യപരമായി ജോലിക്ക് ഹാജരാകാന്‍ പറ്റില്ല എന്നു സമര്‍ഥിക്കുന്ന sick note വ്യാപകമായി ദുരുപയോഗം ചെയ്യുന്നെന്ന പരാതി ശക്തമാവുകയും ചെയ്തതോടെ കടുത്ത നടപടി കൈക്കൊള്ളുകയാണെന്ന് റിപ്പോര്‍ട്ട്. ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലേറുമ്പോഴും ഈ ദൗത്യം പ്രഖ്യാപിച്ചെങ്കിലും പിന്നീട് നികുതി വര്‍ദ്ധിപ്പിച്ച് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്.
ബുദ്ധിമുട്ട് അനുഭവിക്കുന്ന ജോലിക്കാരെ സര്‍ജറി അടിസ്ഥാനമാക്കിയ സോഷ്യല്‍ പ്രിസ്‌ക്രൈബേഴ്സിന് അരികിലേക്ക് വിടാനാണ് പുതിയ പൈലറ്റ് പ്രോഗ്രാമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യായാമ പദ്ധതികള്‍, |
|
Full Story
|
|
|
|
|
|
|
| 5 പെന്‍സ് ഫ്യൂവല്‍ ഡ്യൂട്ടി ഇളവ് തുടരും; ജനപ്രീതി നേടുകയാണ് യുകെയിലെ ലേബര്‍ പ്രധാനമന്ത്രി |
|
നിലവിലുള്ള 5 പെന്‍സ് ഫ്യൂവല്‍ ഡ്യൂട്ടി ഇളവ് തുടരാന്‍ സമ്മതിച്ചിരിക്കുകയാണ് സ്റ്റാര്‍മര്‍. 022-ല്‍ റഷ്യയും, യുക്രൈനും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷമാണ് സുനാക് 5 പെന്‍സ് ഫ്യൂവല്‍ ഡ്യൂട്ടി വെട്ടിക്കുറച്ചത്. റീവ്സ് ഈ പദ്ധതി സെപ്റ്റംബറില്‍ അവസാനിപ്പിക്കാന്‍ ഇരിക്കുകയായിരുന്നു.
ഇറാന്‍ യുദ്ധം ജീവിതച്ചെലവ് പ്രതിസന്ധി വഷളാക്കുന്നതിനിടെ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന നടപ്പാക്കരുതെന്ന് വിവിധ മേഖലകളില്‍ നിന്നും ആവശ്യം ഉയര്‍ന്നപ്പോഴും പ്രതിരോധിച്ച് നിന്ന പ്രധാനമന്ത്രിയും, ചാന്‍സലറും ഒടുവില്‍ നിലപാടില്‍ അയവ് വരുത്തുകയായിരുന്നു. പ്രാദേശിക തിരഞ്ഞെടുപ്പിലെ തോല്‍വിയും പാര്‍ട്ടിയിലെ കലാപവും ഇതിനു ആക്കം കൂട്ടി.
ജീവിത സമ്മര്‍ദങ്ങള്‍ക്കിടയില്‍ ഇത് അനിവാര്യമായ പ്രതികരണമാണെന്നാണ് സ്റ്റാര്‍മര്‍ |
|
Full Story
|
|
|
|
|
|
|
| അവശ്യ ഭക്ഷ്യവില നിയന്ത്രണ നീക്കത്തില്‍ ബ്രിട്ടനില്‍ വിവാദം; സൂപ്പര്‍മാര്‍ക്കറ്റുകള്‍ എതിര്‍പ്പില്‍ |
ലണ്ടന്‍: ബ്രിട്ടനില്‍ അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സൂപ്പര്‍മാര്‍ക്കറ്റുകളോട് ആവശ്യപ്പെട്ടതോടെ വിവാദം ശക്തമാകുന്നു. പാല്‍, ബ്രെഡ്, മുട്ട, വെണ്ണ, അരി, ചിക്കന്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില താല്‍ക്കാലികമായി മരവിപ്പിക്കുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ധന, ഗതാഗത ചെലവുകള്‍ ഉയരുകയും അതിന്റെ പ്രതിഫലനം ഭക്ഷ്യവിലകളില്‍ ഉണ്ടാകുമെന്ന ആശങ്ക ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം. സാധാരണ കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അവശ്യവസ്തുക്കളുടെ വിലയില്‍ നിയന്ത്രണം കൊണ്ടുവരുന്നത് പരിഗണിക്കുന്നത്. എന്നാല്‍ പ്രമുഖ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ പണപ്പെരുപ്പം അപ്രതീക്ഷിതമായി താഴ്ന്നു; കുടുംബങ്ങള്‍ക്ക് ആശ്വാസം |
ലണ്ടന്‍: യുദ്ധവും ആഗോള സാമ്പത്തിക അനിശ്ചിതത്വവും മൂലം പണപ്പെരുപ്പം കുതിച്ചുയരുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെ ബ്രിട്ടനില്‍ കഴിഞ്ഞ മാസം പണപ്പെരുപ്പം അപ്രതീക്ഷിതമായി കുറഞ്ഞു. പ്രതീക്ഷിച്ചതിലും താഴ്ന്ന നിലയിലേക്ക് വിലക്കയറ്റ നിരക്ക് എത്തിയതോടെ കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. ഏപ്രില്‍ മാസത്തില്‍ ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും വിലക്കയറ്റം അളക്കുന്ന പണപ്പെരുപ്പം രണ്ട് ദശാംശം എട്ട് ശതമാനമായി കുറഞ്ഞതായി ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് സ്ഥിരീകരിച്ചു. മാര്‍ച്ചില്‍ ഇത് മൂന്ന് ദശാംശം മൂന്ന് ശതമാനമായിരുന്നു. സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചതിനേക്കാള്‍ താഴ്ന്ന നിരക്കാണിത്. ഗ്യാസ്, വൈദ്യുതി വിലകള്‍ കുറഞ്ഞതാണ് പണപ്പെരുപ്പം താഴാന്‍ പ്രധാന |
|
Full Story
|
|
|
|
|
|
|
| ഇറാന്‍ സംഘര്‍ഷത്തിന്റെ പ്രതിഫലനം ബ്രിട്ടീഷ് തൊഴില്‍ വിപണിയിലും; തൊഴിലില്ലായ്മ അഞ്ചു ശതമാനമായി |
ലണ്ടന്‍: ഇറാന്‍ സംഘര്‍ഷത്തിന്റെ ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ബ്രിട്ടനിലെ തൊഴില്‍ വിപണിയിലും പ്രകടമാകുന്നതായി പുതിയ കണക്കുകള്‍. ബ്രിട്ടനിലെ തൊഴിലില്ലായ്മ നിരക്ക് അപ്രതീക്ഷിതമായി അഞ്ചു ശതമാനമായി ഉയര്‍ന്നു. ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം വ്യക്തമാക്കുന്നത്. ഫെബ്രുവരിയില്‍ അവസാനിച്ച മൂന്ന് മാസക്കാലയളവില്‍ തൊഴിലില്ലായ്മ നിരക്ക് നാല് ദശാംശം ഒന്‍പത് ശതമാനമായിരുന്നു. ഈ നിരക്കില്‍ മാറ്റമുണ്ടാകില്ലെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ മാര്‍ച്ചില്‍ അവസാനിച്ച മൂന്ന് മാസത്തെ കണക്കുകളില്‍ തൊഴിലില്ലായ്മ ഉയര്‍ന്നതായി കണ്ടെത്തി.
തൊഴില്‍ മേഖലയിലും വലിയ |
|
Full Story
|
|
|
|
|
|
|
| അയര്‍ലന്‍ഡ് ഭരണകക്ഷിയുടെ ദേശീയ എക്‌സിക്യൂട്ടീവില്‍ പാലാക്കാരി മഞ്ജുദേവി |
പാലാ: അയര്‍ലന്‍ഡ് ഭരണകക്ഷിയായ ഫ്യാനഫോയ്ല്‍ പാര്‍ട്ടിയുടെ പതിനഞ്ചംഗ ദേശീയ എക്‌സിക്യൂട്ടീവില്‍ പാലാക്കാരി മഞ്ജുദേവി തിരഞ്ഞെടുക്കപ്പെട്ടു. അയര്‍ലന്‍ഡില്‍ നഴ്‌സായി ജോലി ചെയ്യുന്ന പാലാ വിളക്കുമാടം സ്വദേശിനി എം. ബി. മഞ്ജുദേവിയാണ് ചരിത്രനേട്ടം കൈവരിച്ചത്. അയര്‍ലന്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള ഒരാള്‍ ഭരണകക്ഷിയുടെ സുപ്രധാന ദേശീയ സമിതിയില്‍ അംഗമാകുന്നത്. ദേശീയതലത്തില്‍ നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് മഞ്ജുദേവി ഈ നേട്ടത്തിലെത്തിയത്. നേരത്തെ അയര്‍ലന്‍ഡ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും അവര്‍ മത്സരിച്ചിരുന്നു. ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയാറില്‍ രൂപീകരിച്ച ഫ്യാനഫോയ്ല്‍ പാര്‍ട്ടിയുടെ പ്രസിഡന്റാണ് നിലവിലെ അയര്‍ലന്‍ഡ് |
|
Full Story
|
|
|
|
|
|
|
| അനൂപ് ജേക്കബിന് അഭിനന്ദനവുമായി സ്‌കോട്‌ലന്‍ഡ് എംപി മാര്‍ട്ടിന്‍ ഡേ |
ലണ്ടന്‍: കേരള മന്ത്രിസഭയില്‍ വീണ്ടും അംഗമായ അനൂപ് ജേക്കബിന് അഭിനന്ദനവുമായി സ്‌കോട്‌ലന്‍ഡ് എംപി മാര്‍ട്ടിന്‍ ഡേ. അനൂപ് ജേക്കബിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് മാര്‍ട്ടിന്‍ ഡേ ആശംസകള്‍ അറിയിച്ചത്. മാര്‍ട്ടിന്‍ ഡേയുടെ ഭാര്യ നിധിന്‍ ചന്ദ് മലയാളിയാണ്. പിറവം മണ്ഡലത്തിലെ പാമ്പാക്കുട സ്വദേശികളായ കെ. എന്‍. ചന്ദ്രന്റെയും രാജമ്മ ചന്ദ്രന്റെയും മകളാണ് നിധിന്‍. നിധിന്റെ മാതാവ് രാജമ്മ ചന്ദ്രന്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ പ്രതിനിധിയായി പാമ്പാക്കുട ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. അന്നുമുതല്‍ തുടങ്ങിയ കുടുംബബന്ധമാണ് പിന്നീട് മാര്‍ട്ടിന്‍ ഡേയും നിധിനും കേരളത്തിലെത്തുമ്പോള്‍ അനൂപ് ജേക്കബിന്റെ കുടുംബവുമായി |
|
Full Story
|
|
|
|
|
|
|
| വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്ഷ്യമായി ഫ്രാന്‍സ്, പക്ഷേ പഠനച്ചെലവ് ഉയരും |
പാരിസ്: കാനഡ, ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ വിസ നിയമങ്ങള്‍ കടുപ്പിച്ചതോടെ ഉപരിപഠനത്തിനായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഫ്രാന്‍സിലേക്ക് കൂടുതല്‍ തിരിയുന്നു. വേഗത്തിലുള്ള വിസ അനുമതി, ഇംഗ്ലീഷ് മാധ്യമത്തിലുള്ള കോഴ്സുകളുടെ വര്‍ധന, പഠനശേഷമുള്ള മികച്ച തൊഴിലവസരങ്ങള്‍ എന്നിവയാണ് ഫ്രാന്‍സിനെ വിദ്യാര്‍ഥികളുടെ പുതിയ പ്രിയപ്പെട്ട പഠനകേന്ദ്രമാക്കുന്നത്. എന്നാല്‍, ഫ്രാന്‍സ് കൂടുതല്‍ അവസരങ്ങള്‍ തുറന്നിടുമ്പോഴും വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തികഭാരം കൂടുമെന്നതാണ് പുതിയ ആശങ്ക. യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള വിദ്യാര്‍ഥികളുടെ പഠനഫീസ് രണ്ടായിരത്തി ഇരുപത്തിയാറ്-ഇരുപത്തിയേഴ് അധ്യയന വര്‍ഷം മുതല്‍ വര്‍ധിപ്പിക്കാനാണ് ഫ്രഞ്ച് സര്‍ക്കാരിന്റെ തീരുമാനം. |
|
Full Story
|
|
|
|
| |