Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
സ്‌പെയിന്‍ കാട്ടുതീയില്‍ ബ്രിട്ടിഷ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം; മകള്‍ക്ക് ലഭിച്ചത് അവസാന വിടവാങ്ങല്‍ സന്ദേശം
reporter

ലണ്ടന്‍/മാഡ്രിഡ്: തെക്കന്‍ സ്‌പെയിനിലെ അല്‍മെറിയ പ്രവിശ്യയെ വിഴുങ്ങിയ കാട്ടുതീയില്‍ ബ്രിട്ടിഷ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ബ്രിട്ടനിലെ ഷെഫീല്‍ഡ് സ്വദേശികളായ പീറ്റ് ഗില്ലവും ഭാര്യ ഫ്രാന്‍ ഗില്ലവും സ്‌പെയിനിലെ ബെദാര്‍ ഗ്രാമത്തിലായിരുന്നു താമസം. കാട്ടുതീയില്‍ ഇരുവരും മരിച്ചതായി കുടുംബം സ്ഥിരീകരിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് ഷെഫീല്‍ഡില്‍ താമസിക്കുന്ന മകള്‍ ഡാനിയേല്‍ ഗില്ലം കിര്‍ട്ടണിന് അമ്മയുടെ അവസാന സന്ദേശം ലഭിച്ചത്. ''ഞങ്ങള്‍ ഇവിടെനിന്ന് ഒഴിഞ്ഞുപോകുകയാണ്. വിഷമിക്കേണ്ട'' എന്നായിരുന്നു സന്ദേശം. പിന്നീട് നടത്തിയ ഫോണ്‍വിളികള്‍ക്കും അയച്ച സന്ദേശങ്ങള്‍ക്കും മറുപടി ലഭിച്ചില്ല. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മാതാപിതാക്കള്‍ കാട്ടുതീയില്‍ മരിച്ചതായി സ്പാനിഷ് പൊലീസ് കുടുംബത്തെ അറിയിക്കുകയായിരുന്നു.

''ഈ വേദന വിവരിക്കാന്‍ വാക്കുകളില്ല. ഞങ്ങള്‍ ഇപ്പോഴും ഈ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയാണ്. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യത മാനിക്കണം,'' ഡാനിയേല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രാര്‍ഥനയും പിന്തുണയും നല്‍കിയ എല്ലാവര്‍ക്കും അവര്‍ നന്ദി അറിയിച്ചു. ദമ്പതികളുടെ മരണം സ്ഥിരീകരിച്ചതോടെ ബെദാര്‍ ഗ്രാമവാസികളും അനുശോചനം രേഖപ്പെടുത്തി. എല്ലാവരോടും സൗഹൃദപരമായി ഇടപഴകിയിരുന്ന പീറ്റിന്റെയും ഫ്രാന്റെയും വേര്‍പാട് ഗ്രാമത്തിന് വലിയ നഷ്ടമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അല്‍മെറിയ പ്രവിശ്യയിലെ കാട്ടുതീയില്‍ ഇതുവരെ 13 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ അഞ്ചുപേര്‍ ബ്രിട്ടിഷ് പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം. ആയിരത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയിരുന്നു. ഏകദേശം 7,000 ഹെക്ടര്‍ ഭൂവിഭാഗം കത്തിനശിപ്പിച്ച കാട്ടുതീ ഇപ്പോള്‍ നിയന്ത്രണവിധേയമായതായി അധികൃതര്‍ അറിയിച്ചു. സമീപ വര്‍ഷങ്ങളില്‍ സ്‌പെയിനില്‍ ആവര്‍ത്തിക്കുന്ന അതിശക്തമായ ചൂടും വരള്‍ച്ചയും കാട്ടുതീയുടെ വ്യാപനം കൂടുതല്‍ രൂക്ഷമാക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 
Other News in this category

 
 




 
Close Window