|
ഇടുക്കിയിലെ 13 പഞ്ചായത്തുകളിലെ നിര്‍മ്മാണ വിലക്കിനെതിരെ എം എം മണി എംഎല്‍എ. ഇടുക്കിയില്‍ താമസിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പുനരധിവാസത്തിന് ഉത്തരവിടണം. അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. പരാതി കേള്‍ക്കാന്‍ കോടതി തയാറാകണം. മൂന്നാറില്‍ സിപിഐഎം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് എം എം മണിയുടെ വിമര്‍ശനം.
കളക്ടര്‍ നിര്‍മ്മാണ ഉത്തരവ് പുറപ്പെടുവിച്ചത് ജനപ്രതിനിധികളോട് കൂടിയാലോചിക്കാതെയാണ്. ആര് വിരട്ടിയാലും ജനങ്ങള്‍ക്ക് വേണ്ടി പൊരുതുമെന്ന് എം എം മണി പറഞ്ഞു. ആളുകള്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരവും നല്‍കണമെന്നും പരാതി കേള്‍ക്കാന്‍ കോടതി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഇഷ്ടത്തിനനുസരിച്ച് ചെയ്താല്‍ അതിനതിരെ ശബ്ദിക്കുമെന്നും കളക്ടറുടെ ഉത്തരവിന്റെ ഗൗരവം മനസ്സിലാക്കി കോടതി ഇടപെടുമെന്നാണ് വിശ്വാസമെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു. |