Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സൈബര്‍ ആക്രമണം: പുതുപ്പള്ളിയിലെ സിപിഎം സ്ഥാനാര്‍ഥി ജെയ്ക്ക് സി. തോമസിന്റെ ഭാര്യ ഗീതു പൊലീസില്‍ പരാതി നല്‍കി
Text By: Team ukmalayalampathram
കോട്ടയം എസ്പിക്കാണ് ഗീതു പരാതി നല്‍കിയത്. അധിക്ഷേപം മാനസികമായി വേദനിപ്പിച്ചു. പൊലീസ് ഉചിത നടപടി സ്വീകരിക്കണം. അധിക്ഷേപ വിഡിയോ പ്രചരിപ്പിച്ചത് കോണ്‍ഗ്രസ് അനുകൂല പേജ് എന്ന് ഗീതു പറഞ്ഞു.

സൈബര്‍ ആക്രമണങ്ങള്‍ മാനസികമായി വേദനിപ്പിച്ചതിനാലാണ് പരാതി നല്‍കിയതെന്നും ഗീതു മാധ്യമങ്ങളോട് പറഞ്ഞു. 9 മാസം ഗര്‍ഭിണിയായ തന്നെ അപമാനിച്ചു കടുത്ത മനോവിഷമം ഉണ്ടായതിനാലാണ് പരാതി നല്‍കിയതെന്നും ഗീതു പറഞ്ഞു.

വ്യക്തിപരമായി ആര്‍ക്കെതിരെയും ആക്രമണങ്ങള്‍ ഉണ്ടാകുന്നത് തെറ്റാണെന്നും ഗീതു പറഞ്ഞു. രാഷ്ട്രീയം ഇതില്‍ കൂട്ടിക്കുഴക്കേണ്ട എന്നും ഗീതു പ്രതികരിച്ചു.

അതേസമയം ഭാര്യ ഗീതുവിനെതിരായ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ ജെയ്ക് സി തോമസും പ്രതികരിച്ചു. ഗീതുവിനു നേരെ മോബ് ലിഞ്ചിങ്ങിന് സമാനമായ രീതിയില്‍ സൈബര്‍ ആക്രമണം ഉണ്ടാകുന്നു എന്നാണ് ജെയ്ക് പറഞ്ഞത്. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ഘട്ടം മുതല്‍ തനിക്കെതിരെയും സൈബര്‍ അധിക്ഷേപം ഉണ്ടായി എന്നും ജെയ്ക് പറഞ്ഞു.
 
Other News in this category

 
 




 
Close Window