Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഉമ്മന്‍ചാണ്ടിയുടെ അദൃശ്യ സാന്നിധ്യം പുതുപ്പള്ളിയില്‍ ഉണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍
Text By: Team ukmalayalampathram
സിപിഎം നാളിതുവരെ ചെയ്ത ദുഷ്പ്ര പ്രവര്‍ത്തികള്‍ക്ക് പകരം ചോദിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ അദൃശ്യ സാന്നിധ്യവും പുതുപ്പള്ളിയില്‍ ഉണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം.പി. പിണറായി സര്‍ക്കാരിനെതിരായ അതിശക്തമായ ജനവികാരം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കുമെന്നുള്ള തിരിച്ചറിവില്‍ നിന്നാണ് അവകാശവാദങ്ങള്‍ക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി തുറന്നു സമ്മതിച്ചതെന്ന് സുധാകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പേ പരാജയം സമ്മതിച്ച സിപിഎമ്മിന് ഒരു മത്സരം പോലും കാഴ്ചവയ്ക്കാനുള്ള ശേഷിയില്ല. തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്ത് പ്രചരണം നടത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും പുതുപ്പള്ളിയില്‍ അതിഥികളായി എത്തിമടങ്ങി. ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഭയം കൊണ്ട് വന്‍ പൊലീസ് സന്നാഹത്തില്‍ നിന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചത് പോലും.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ദയനീയ പരാജയമാണ് കാത്തിരിക്കുന്നത്. അത്രയേറെ ജനദ്രോഹഭരണമാണ് പിണറായി സര്‍ക്കാരിന്റേത്. ശക്തമായ ഭരണവിരുദ്ധ വികാരം പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ട്. സര്‍ക്കാരിനെതിരായ പ്രതിഷേധം രേഖപ്പെടുത്താനുള്ള ഒന്നാന്തരം അവസരമായാണ് അവര്‍ പുതുപ്പള്ളി തെരഞ്ഞെടുപ്പിനെ കാണുന്നത്.
 
Other News in this category

 
 




 
Close Window