Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കേന്ദ്രത്തിലെ ബിജെപിക്ക് എതിരേ ശക്തമായ നീക്കവുമായി തമിഴ്‌നാട് മുഖ്യമന്ത്രി:സനാതന ധര്‍മത്തില്‍ മകന്റെ പ്രസ്താവനയ്ക്ക് സ്റ്റാലിന്റെ പിന്തുണ
Text By: Team ukmalayalampathram
ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തങ്ങളുടെ എല്ലാ കുറവുകളും മറയ്ക്കാന്‍ അവര്‍ മതത്തെ ആയുധമാക്കിയിരിക്കുകയാണ് എന്ന് എം കെ സ്റ്റാലിന്‍ ആരോപിച്ചു. തമിഴ്നാടിന്റെ പോഡ്കാസ്റ്റ് പരമ്പരായ 'സ്പീക്കിംഗ് ഫോര്‍ ഇന്ത്യ' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍.

'അവര്‍ ജനങ്ങളുടെ മതവികാരത്തെ ആളിക്കത്തിക്കുകയും തീവ്രതയോടെ ആഞ്ഞടിക്കുകയും ചെയ്യുന്നു,' സ്റ്റാലിന്‍ പറഞ്ഞു. രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. മണിപ്പൂരില്‍ ആളിക്കത്തിയ വിഭാഗീയതയില്‍ സംസ്ഥാനം കത്തിക്കരിഞ്ഞു, ഹരിയാനയിലെ മതഭ്രാന്ത് നിരപരാധികളുടെ ജീവനും സ്വത്തും അപഹരിച്ചുവെന്നും, മണിപ്പൂരിലെയും ഹരിയാനയിലെയും വിഷയം ഉന്നയിച്ച സ്റ്റാലിന്‍ പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യത്തിനും ഫെഡറലിസത്തിനും ജനാധിപത്യത്തിനും ഭീഷണിയുണ്ടായപ്പോഴെല്ലാം ഡിഎംകെ അതിനെതിരെ പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window