|
ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെയും സിപിഐഎം പോളിറ്റ് അംഗം എ വിജയരാഘവന്റെയും മകന്‍ ഹരികൃഷ്ണന്‍ വിവാഹിതനായി. മാടക്കത്തറ സ്വദേശി ശരത് ചന്ദ്രന്റെയും വത്സലകുമാരിയുടെ മകള്‍ അശ്വതിയാണ് വധു.
തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ സീവീസ് പ്രസിഡന്‍സിയില്‍ നടന്ന വിവാഹ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ , സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ , സിനിമാതാരം മമ്മൂട്ടി, മന്ത്രിമാര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. |