Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
ഇന്ത്യ/ കേരളം
  15-06-2026
സ്ത്രീകള്‍ക്കുള്ള ഔദാര്യമല്ല; അഭിമാനത്തോടെ സര്‍ക്കാര്‍ വണ്ടിയില്‍ സൗജന്യമായി യാത്ര ചെയ്യാം - മുഖ്യമന്ത്രി വി ഡി സതീശന്‍
കെഎസ്ആര്‍ടിസി ബസ്സുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി സൗജന്യയാത്ര സ്ത്രീകളോടുള്ള ആദരവാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പുരുഷന്മാര്‍ക്ക് സൗജന്യം കൊടുത്താല്‍ മിച്ചം വരുന്ന തുകയില്‍ അധികവും സര്‍ക്കാരിന് തന്നെ ലഭിക്കുമെന്നും പ്രിയദര്‍ശിനി നിറകണ്ണോടെ കേരളത്തിലെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞത് അഭിമാന നിമിഷമാണ്. അധികാരമേറ്റ് ഒരുമാസം തികയുന്നതിന് മുമ്പ് വാ?ഗ്ദാനം പാലിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. സൗജന്യ യാത്ര സ്ത്രീകള്‍ക്കുള്ള ഔദാര്യമല്ല. സ്ത്രീകള്‍ക്ക്
Full Story
  15-06-2026
അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ സമാധാന കരാര്‍ സമാധാനവും സ്ഥിരതയും തിരികെ കൊണ്ടുവരുമെന്നു പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ സമാധാന കരാര്‍ സമാധാനവും സ്ഥിരതയും തിരികെ കൊണ്ടുവരുമെന്നും ആഗോള വ്യാപാര പാതകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് സഹായകരമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു.

ആഗോളതലത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും നിരവധി രാജ്യങ്ങളില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെടാന്‍ കാരണമാവുകയും ചെയ്ത യുദ്ധത്തിന് പിന്നാലെയുള്ള ഈ ധാരണ ഒരു നല്ല ചുവടുവെപ്പാണെന്ന് എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,'പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ ധാരണയെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഈ യുദ്ധം ലോകമെമ്പാടും ഗുരുതരമായ
Full Story
  14-06-2026
നിപ പ്രതിരോധ പ്രവര്‍ത്തനത്തില്‍ വീഴ്ചയില്ല: ആരോഗ്യമന്ത്രി; വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കരുത് - ആരോഗ്യമന്ത്രി കെ. മുരളീധരന്‍
നിപ പ്രതിരോധ പ്രവര്‍ത്തനത്തില്‍ വീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. നിപ ഈ നിമിഷം വരെ അപകടകാരിയല്ല. സ്ഥലത്ത് ക്യാംപ് ചെയ്യാതിരുന്നത് രോഗം പടര്‍ന്ന് പിടിക്കാത്തത് കൊണ്ടാണ്. ഏകോപനത്തിന് തിരുവനന്തപുരമാണ് നല്ലത്. പ്രതിപക്ഷം രാഷ്ടീയമായി വേട്ടയാടുന്നു. ആത്മാര്‍ഥമായി ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കരുത്. വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാന്‍ നോക്കരുതെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

നിപ രോഗിക്ക് വിദേശത്ത് നിന്നെത്തിയ മരുന്ന് നല്‍കിയെന്നും ആരോഗ്യനിലയില്‍ മാറ്റമില്ലെന്നും മന്ത്രി അറിയിച്ചു. നിപ രോഗബാധിതന്‍ ഇപ്പോഴും വെന്റിലേറ്ററിലാണ്. ആന്റിബോഡി ആദ്യ ഡോസ് 12ന് നല്‍കിയിരുന്നു. ഇല്ലാതിരുന്ന മരുന്ന് ബഹറെയ്‌നില്‍ നിന്നും
Full Story
  14-06-2026
സ്ത്രീകള്‍ക്ക് സൗജന്യ യാത്രയുടെ ആദ്യ ട്രിപ്പില്‍ വണ്ടി ഓടിക്കുന്നത് ഡ്രൈവര്‍ വി.പി. ഷീല; മുഖ്യമന്ത്രി ഈ വണ്ടിയില്‍ സഞ്ചരിക്കും
കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പുനല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ പ്രിയദര്‍ശിനിയുടെ ഉദ്ഘാടന വേദിയില്‍ ചരിത്രനിമിഷം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സഞ്ചരിക്കുന്ന ബസിന്റെ ഡ്രൈവിങ് സീറ്റില്‍ പെരുമ്പാവൂര്‍ ഡിപ്പോയിലെ വി.പി. ഷീല എന്ന പെണ്‍കരുത്ത് സാരഥിയാകും.
പൊതുഗതാഗത രംഗത്ത് സ്ത്രീ സുരക്ഷയ്ക്കും സൗകര്യത്തിനും പുതിയ മുഖം നല്‍കുന്ന പദ്ധതിയുടെ തുടക്കത്തില്‍ തന്നെ ഡ്രൈവറായി നിയോഗിക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് ഷീല. വലിയൊരു ചരിത്ര നിമിഷത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ഈ സുപ്രധാന വേളയില്‍ സര്‍ക്കാര്‍ എന്നെ മറക്കാതെ ഈ ദൗത്യം ഏല്‍പ്പിച്ചതില്‍ അഭിമാനമുണ്ടെന്നാണ് ഷീല മാധ്യമങ്ങളോട്
Full Story
  13-06-2026
സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാവുന്ന ബസ്സുകളുടെ ലിസ്റ്റ് പുറത്തു വന്നു: കെഎസ്ആര്‍ടിയില്‍ ഇത് ആദ്യത്തെ യാത്രാനുഭവം
സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്ന കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് അധികൃതര്‍ പുറത്തിറക്കി.

ഓര്‍ഡിനറി
സിറ്റി ഓര്‍ഡിനറി
ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി
ടൗണ്‍ ടു ടൗണ്‍
ഫെയര്‍ സ്റ്റേജ് ഓര്‍ഡിനറി
പോയിന്റ് ടു പോയിന്റ് ഓര്‍ഡിനറി
ഗ്രാമവണ്ടി
പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഈ പദ്ധതി നടപ്പിലാക്കിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. പദ്ധതിയുടെ ഭാഗമായി വരുന്ന മുഴുവന്‍ സാമ്പത്തിക ബാധ്യതയും സര്‍ക്കാര്‍ തന്നെ പൂര്‍ണ്ണമായി വഹിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓര്‍ഡിനറി ഫെയര്‍ സ്റ്റേജ് വിഭാഗത്തില്‍പ്പെടുന്ന എല്ലാ ബസുകളിലും സ്ത്രീകള്‍ക്ക് ഇനി മുതല്‍
Full Story
  12-06-2026
ലഹരിക്ക് എതിരേ ഓപ്പറേഷന്‍ തൂഫാന്‍: പെരുമ്പാവൂരിലേക്ക് നേരിട്ട് എത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരില്‍ നേരിട്ടെത്തും. ബോധവത്കരണത്തിന്റെ ഭാഗമായാണ് എത്തുന്നത്. ജൂണ്‍ 15നായിരിക്കും സന്ദര്‍ശനം. ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍കോ ഹണ്ട് ഊര്‍ജിതമായി തുടരുകയാണ്. ഇന്ന് നടന്ന സ്പെഷ്യല്‍ ഡ്രൈവില്‍ വിവിധ ജില്ലകളില്‍ നിന്നായി അഞ്ചര കിലോ കഞ്ചാവ് പിടികൂടി. കൊച്ചിയില്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് കൈമാറുന്ന അതിഥി തൊഴിലാളിയാണ് പിടിയിലായത്. മൂന്ന് കിലോ കഞ്ചാവുമായി അന്‍വര്‍ ഹുസൈനെയാണ് ഡാന്‍സഫ് പിടികൂടിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. 10 ക്ലാസ്സ് വിദ്യാര്‍ഥികളടക്കം സ്ഥിരമായി കഞ്ചാവ് വാങ്ങിയിരുന്നതായി കണ്ടെത്തല്‍. കഞ്ചാവ് കേസില്‍ ഹുസൈന്‍ നേരത്തെയും പിട
Full Story
  12-06-2026
വാര്‍ധക്യത്തില്‍ എത്തിയവര്‍ക്ക് അഭയ കേന്ദ്രത്തില്‍ ക്രൂര മര്‍ദനം: വസ്ത്രങ്ങള്‍ അഴിച്ച് മര്‍ദിച്ചെന്ന് 72 വയസ്സുള്ള അമ്മ
കൊല്ലം തെന്മല പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പുനര്‍ജനി അഭയകേന്ദ്രത്തില്‍ വയോധികമാര്‍ക്ക് ക്രൂര പീഡനം. പുനര്‍ജനി അഭയകേന്ദ്രത്തിന്റെ ഉടമ അഞ്ചല്‍ സ്വദേശി ബ്രഹ്‌മദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബ്രഹ്‌മദാസ് ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയാക്കിയെന്ന്
എഴുപതും എഴുപത്തിരണ്ടും വയസ്സുള്ള വയോധികര്‍ പരാതിയില്‍ പറയുന്നു. ഇന്ന് സ്ഥാപനത്തില്‍ നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച വയോധികര്‍ പ്രദേശവാസിയോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് പുറംലോകം വിവരം അറിയുന്നത്.

3 സ്ത്രീകളും 9 പുരുഷന്മാരും ഉള്‍പ്പെടെ 12 പേര്‍ അന്തേവാസികളാണ് അഭയകേന്ദ്രത്തില്‍ ഉണ്ടായിരുന്നത്. ബ്രഹ്‌മദാസ് നിര്‍ബന്ധിച്ച് മദ്യം നല്‍കി വസ്ത്രങ്ങള്‍ അഴിച്ച് മര്‍ദിക്കുമായിരുന്നുവെന്ന് വയോധികര്‍ പറയുന്നു. 2018 മുതല്‍
Full Story
  12-06-2026
വര്‍ക്കല ശിവഗിരി മഠത്തിലെ മഹാസമാധിയില്‍ എത്തി പ്രാര്‍ത്ഥന നടത്തി മുഖ്യമന്ത്രി വി.ഡി സതീശന്‍
ശ്രീനാരായണ ഗുരുദേവന്‍ സ്വപ്നം കണ്ട, ജാതി-മത വേര്‍തിരിവുകള്‍ ഇല്ലാത്ത മാതൃകാ കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളും കാഴ്ചപ്പാടുകളും സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന ഒരു മാതൃകാ സംസ്ഥാനമായി കേരളത്തെ നിലനിര്‍ത്താന്‍ സമൂഹത്തിന് എന്നും വഴികാട്ടിയാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിഡി സതീശന്റെ ആദ്യ ശിവഗിരി സന്ദര്‍ശനമായിരുന്നു ഇത്. ശിവഗിരി മഠം മഠാധിപതി സ്വാമി സച്ചിദാനന്ദ, മഠം ഭരണസമിതിയിലെ മറ്റ് ഭാരവാഹികള്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ലളിതവും എന്നാല്‍ ശക്തവുമായ വാക്കുകളിലൂടെ വലിയൊരു സാമൂഹിക ഉണര്‍വാണ് ഗുരുദേവന്‍ സമൂഹത്തില്‍ സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി
Full Story
[9][10][11][12][13]
 
-->




 
Close Window