Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മന്ത്രി ജനീഷിന് മന്‍മോഹന്‍ ബംഗ്ലാവ്, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പമ്പ: ഔദ്യോഗിക വസതികള്‍ അനുവദിച്ചു
Text By: UK Malayalam Pathram
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഔദ്യോഗിക വസതികളായി. പൊതുഭരണവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ പമ്പയാണ് രമേശ് ചെന്നിത്തലയുടെ വസതി. കെ മുരളീധരന് സാനഡുവും സണ്ണി ജോസഫിന് അശോകയും ലഭിച്ചു.
പുതുമുഖമായ ഒ ജെ ജനീഷിന് മന്‍മോഹന്‍ ബംഗ്ലാവ് ലഭിച്ചു. ഇവിടെ താമസിക്കുന്നവര്‍ അധികകാലം അധികാരത്തില്‍ തുടരില്ലെന്ന വിശ്വാസത്തെ തുടര്‍ന്ന് പല മന്ത്രിമാരും മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിക്കാന്‍ മടിച്ചിരുന്നു.
നിള, സാനഡു, ഗ്രേസ് എന്നീ വസതികള്‍ക്ക് ആവശ്യക്കാരേറെ വന്നത് തര്‍ക്കത്തിന് കാരണമായിരുന്നു. ഒരു വസതിക്ക് അവകാശവാദം ഉന്നയിച്ച് മൂന്നു മന്ത്രിമാര്‍ രം?ഗത്തെത്തിയിരുന്നു. അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാറുന്നത് ഒരാഴ്ച വൈകും. മന്ത്രി മന്ദിരങ്ങള്‍ മോടിപിടിപ്പിക്കാന്‍ 3.96 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. മന്‍മോഹന്‍ ബംഗ്ലാവിന്റെ നവീകരണത്തിന് മാത്രം 81 ലക്ഷത്തിന്റെ എസ്റ്റിമേറ്റാണ് തയാറാക്കിയിട്ടുള്ളത്.
 
Other News in this category

 
 




 
Close Window