Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മുന്‍മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ തല്ലിയ കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ച് വി.ഡി. സതീശന്‍ സര്‍ക്കാര്‍
Text By: UK Malayalam Pathram
2023ല്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നവ കേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘം മര്‍ദിച്ച സംഭവത്തില്‍ പുനരന്വേഷണം നടത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചു. എസ് പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം.
മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ ജീവനക്കാരന്‍ സന്ദീപ് എന്നിവരെ കുറ്റവിമുക്തരാക്കിയ ക്രൈംബ്രാഞ്ച് നടപടി തള്ളിയ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നില്ല. സംഭവത്തെ 'രക്ഷാപ്രവര്‍ത്തനം' എന്നു മുഖ്യമന്ത്രി ഉള്‍പ്പെടെ ന്യായീകരിച്ചതും വിവാദമായിരുന്നു. അനില്‍കുമാറിനും സന്ദീപിനും എതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്.
2023 ഡിസംബര്‍ 5ന് വൈകിട്ട് നവകേരള സദസ് പരിപാടിക്ക് വന്ന മുഖ്യമന്ത്രിയുടെ ബസിനു മുന്നില്‍ ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനു സമീപം പ്രതിഷേധിച്ച കെ എസ് യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ് എന്നിവരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍നിന്നു ചാടിയിറങ്ങിയ ഗണ്‍മാനും സംഘവും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. എ ഡി തോമസ് ഇപ്പോള്‍ ആലപ്പുഴ മണ്ഡലത്തില്‍നിന്നുള്ള നിയുക്ത എംഎല്‍എയാണ്. വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗം, സംഭവത്തില്‍ പുനരന്വേഷണം വേണമെന്ന കോടതി ഉത്തരവ് നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
 
Other News in this category

 
 




 
Close Window