Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
ഇന്ത്യ/ കേരളം
  12-06-2026
ബിജെപി നേതാവ് മേജര്‍ രവിക്ക് എതിരേ ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പിണറായി വിജയന്‍ പരാതി നല്‍കി
മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കി. നടന്‍ ഇന്നസെന്റിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് മേജര്‍ രവി നടത്തിയ വസ്തുതാ വിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശവും തുടര്‍ന്ന് നടന്ന നവമാധ്യമ പ്രചാരണവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
അന്നത്തെ മുഖ്യമന്ത്രി 56 കാറുകളുടെയും 560 പോലീസുകാരുടെയും 10 ഫയര്‍ എഞ്ചിനുകളുടെയും അകമ്പടിയോടെയാണ് ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത് എന്നായിരുന്നു മേജര്‍ രവിയുടെ പരാമര്‍ശം. ഇതേത്തുടര്‍ന്ന് നിരവധി നവമാധ്യമ ഹാന്‍ഡിലുകള്‍ കൃതൃമമായി ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചു. സംഭവ ദിവസത്തെ
Full Story
  11-06-2026
ലണ്ടനിലേക്കുള്ള വിമാനം അഹമ്മദാബാദില്‍ തകര്‍ന്നിട്ട് ഒരു വര്‍ഷം: ഇതുവരെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല
അഹമ്മദാബാദില്‍ ദാരുണമായ എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് 171 വിമാനാപകടം നടന്ന് ഒരു വര്‍ഷം തികയുന്നു. ഇപ്പോഴും, അപകടത്തെക്കുറിച്ചുള്ള അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. വിമാനത്തിന്റെ എഞ്ചിനുകളെക്കുറിച്ചുള്ള ശാസ്ത്രീയ വിശകലനം ഇനിയും പൂര്‍ത്തിയാകാത്തതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അന്തിമ റിപ്പോര്‍ട്ടിന് പകരം, അന്വേഷണം വൈകാനുണ്ടായ കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള ഒരു സ്റ്റാറ്റസ് റിപ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (AAIB) ഈ ആഴ്ച പുറത്തുവിട്ടേക്കുമെന്ന് ബ്ലൂംബെര്‍ഗ് വ്യക്തമാക്കുന്നു.
ജിഇ എയറോസ്‌പേസ് (GE Aerospace) നിര്‍മ്മിതമായ എഞ്ചിനുകളെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. 2025 ജൂണ്‍ 12-ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന്
Full Story
  06-06-2026
ആടിയുലഞ്ഞ് തമിഴ്‌നാട്ടിലെ ബിജെപി: അണ്ണാമലയുടെ പുറകെ പാര്‍ട്ടിയില്‍ നിന്നു പ്രമുഖ നേതാക്കള്‍ പുറത്തേക്ക്
മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ രാജിവെച്ച് മണിക്കൂറുകള്‍ക്കകം രണ്ട് പ്രമുഖ നേതാക്കള്‍ കൂടി പാര്‍ട്ടി വിട്ടതോടെ തമിഴ്നാട് ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജന്‍, സംസ്ഥാന സെക്രട്ടറി സുമതി വെങ്കിടേഷ് എന്നിവരാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.
വെള്ളിയാഴ്ചയാണ് നാഗരാജനും സുമതി വെങ്കിടേഷും ബിജെപിയില്‍ നിന്നുള്ള തങ്ങളുടെ രാജി സ്ഥിരീകരിച്ചത്. ബിജെപി വിട്ട കരു നാഗരാജന്‍, അണ്ണാമലൈ രൂപീകരിക്കുന്ന പുതിയ രാഷ്ട്രീയ സംഘടനയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വിജയ് ഉള്‍പ്പെടെ ആര് തെറ്റ് ചെയ്താലും അത് ചൂണ്ടിക്കാണിക്കാന്‍ അണ്ണാമലൈ മടിക്കില്ലെന്ന് നാഗരാജന്‍ പറഞ്ഞു. വിവിധ മേഖലകളില്‍ വിപുലമായ അറിവുള്ള ധീരനും പ്രാപ്തനുമായ നേതാവാണ് അണ്ണാമലൈ എന്നും
Full Story
  06-06-2026
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരായ എന്‍. പ്രശാന്ത്, ബി. അശോക് എന്നിവരുടെ സസ്‌പെന്‍ഷന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു
ഫയലില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ഒപ്പിട്ടു.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പരസ്യ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്നാണ് എന്‍. പ്രശാന്തിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെയും മുന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും വിമര്‍ശിച്ച് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിനാണ് ബി. അശോകിനെതിരെ നടപടിയുണ്ടായത്.
സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചെന്നും സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നും കാട്ടിയാണ് അശോകിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. എന്‍. പ്രശാന്ത് കഴിഞ്ഞ രണ്ടുവര്‍ഷമായും ബി അശോക് ഒന്നരമാസമായും സസ്പെന്‍ഷനിലാണ്.
Full Story
  04-06-2026
കേരളം വലിയ കടബാധ്യതയില്‍ ആണെന്ന് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കി; 5.07 ലക്ഷം കോടി രൂപ പൊതുകടം
കേരളം വന്‍ കടബാധ്യതയിലെന്ന് ധവളപത്രം. 5.07 ലക്ഷം കോടി രൂപ പൊതുകടം ഇനത്തില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ശമ്പള ഇനത്തില്‍ ചെലവ് 39904 കോടിയാണ്. പെന്‍ഷന്‍ ഇനത്തില്‍ 27885 കോടിയും, വായ്പാ തിരിച്ചടവ് ഇനത്തില്‍ 29138 കോടിയും ചെലവിട്ടു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കടബാധ്യത ഒന്നര ഇരട്ടിയിലധികമുണ്ട്. ജൂണ്‍ 19ന് പുതുക്കിയ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ധവളപത്രം പുറത്തിറക്കുന്നത്. മെയ് മാസത്തില്‍ അധികാരമേറ്റ പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ധവളപത്രം പ്രസിദ്ധീകരിക്കാനുള്ള പദ്ധതി.
സര്‍ക്കാര്‍ നിയമസഭയില്‍ വച്ച വരുമാനത്തിന്റെ 77.6 ശതമാനവും ശമ്പളവും പെന്‍ഷനും നല്‍കണം. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥാനമൊഴിയുമ്പോള്‍ 5236.74 കോടി രൂപ ബാക്കിയായി.
സപ്ലൈകോയും
Full Story
  04-06-2026
കേരളത്തില്‍ ഇനി പെരുമഴക്കാലം; 3 ദിവസം വൈകിയെങ്കിലും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തി
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ന് കേരളത്തില്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സാധാരണയായി ജൂണ്‍ 1-നാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കാറുള്ളത്. എന്നാല്‍ ഇത്തവണ സാധാരണയെക്കാള്‍ 3 ദിവസം വൈകിയാണ് കാലവര്‍ഷം ഔദ്യോഗികമായി എത്തിയത്.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം തെക്കുപടിഞ്ഞാറന്‍-തെക്കുകിഴക്കന്‍ അറബിക്കടലിന്റെ ബാക്കി ഭാഗങ്ങളിലേക്കും, മധ്യ അറബിക്കടലിന്റെ ചില ഭാഗങ്ങളിലേക്കും, ലക്ഷദ്വീപ് മുഴുവനായും, കേരളം, മാഹി എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. കര്‍ണാടക ,തമിഴ്നാട് എന്നിവടങ്ങളിലെ ചില ഭാഗങ്ങളിലേക്കും, കന്യാകുമാരി മേഖലയുടെ ബാക്കി ഭാഗങ്ങളിലും, ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക്, തെക്കുപടിഞ്ഞാറ്, മധ്യ, വടക്കുകിഴക്കന്‍ ഭാഗങ്ങളിലേക്കും കാലവര്‍ഷം എത്തി.
അടുത്ത 2-3 ദിവസങ്ങളില്‍ മധ്യ അറബിക്കടലിന്റെ
Full Story
  02-06-2026
മയക്കു മരുന്ന് ഇല്ലാതാക്കാന്‍ കേരളത്തില്‍ 'ഓപ്പറേഷന്‍ തൂഫാന്‍' ഇന്ന് മുതല്‍: ലഹരി മാഫിയയെ തുടച്ചുനീക്കും - മുഖ്യമന്ത്രി വി ഡി സതീശന്‍
ലഹരി മാഫിയക്കെതിരായ ശക്തമായ നടപടികളുമായി 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമായി. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്റലിജന്‍സ് ഐജി വിമലാദിത്യ 'ഓപ്പറേഷന്‍ തൂഫാന്‍ - ദി നാര്‍ക്കോ ഹണ്ടി'ന്റെ നോഡല്‍ ഓഫീസറാകും.
കേരളത്തില്‍ കുറ്റകൃത്യങ്ങളുടെ സ്വഭാവം പാടെ മാറിയിരിക്കുകയാണെന്നും മയക്കുമരുന്ന് ഉപയോഗം മൂലം ഭയാനകമായ അവസ്ഥയാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജന്മം നല്‍കിയതിന്റെ പേരില്‍ സ്വന്തം അമ്മയെയും മാതാപിതാക്കളെയും വരെ കൊലപ്പെടുത്തുന്ന ക്രൂരതയിലേക്ക് കാര്യങ്ങളെത്തിക്കുന്നത് മയക്കുമരുന്നാണ്. ഈ ലഹരി മാഫിയയെ കേരളത്തില്‍ നിന്നും പൂര്‍ണമായും തുടച്ചുനീക്കുമെന്നും കേരള
Full Story
  02-06-2026
ടിക് ടോക്കില്‍ തര്‍ക്കം: കണ്ണൂര്‍ സ്വദേശി ഇസ്മായില്‍ ദുബായിയില്‍ കുത്തേറ്റു മരിച്ചു: കൊല്ലം സ്വദേശി അറസ്റ്റില്‍
ടിക്ക് ടോക്കിലെ തര്‍ക്കത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചു. കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മായില്‍ പൊന്നന്‍ (40) ആണ് മരിച്ചത്. കൊല്ലം സ്വദേശിയായ പ്രതിയടക്കം നാലുപേരെ ഷാര്‍ജ പോലീസ് കസ്റ്റഡിയിലെടുത്തു. ടിക് ടോക്കില്‍ തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് വിവരം.
ടിക്ക് ടോക്കിലെ വെല്ലുവിളിക്ക് ശേഷം പ്രതിയെ കാണാന്‍ ഷാര്‍ജ അല്‍ നഹ്ദയില്‍ ഇസ്മായില്‍ എത്തുകയായിരുന്നു. പൊതുസ്ഥലത്തുവെച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഷാര്‍ജ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇസ്മായില്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വര്‍ഷങ്ങളായി ദുബായില്‍ ജോലി ചെയ്യുകയായിരുന്നു ഇസ്മായില്‍. ഭാര്യയും മക്കളും നാട്ടിലാണ്.
Full Story
[10][11][12][13][14]
 
-->




 
Close Window