Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യക്കാരെ കൊലപ്പെടുത്തിയവരില്‍ ഒരാളെ അജ്ഞാതന്‍ വെടിവച്ചു കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍മാരില്‍ ഒരാള്‍ പാക് അധീന കശ്മീരില്‍ കൊല്ലപ്പെട്ടു.പുല്‍വാമ ഭീകരാക്രമണ കാലയളവില്‍ ഓവര്‍ ഗ്രൗണ്ട് വര്‍ക്കറായി (ഒ.ജി.ഡബ്ല്യു) പ്രവര്‍ത്തിച്ചിരുന്ന, പാകിസ്ഥാന്‍ അനുകൂല ഭീകരസംഘടനയായ അല്‍-ബദറിന്റെ മുഖ്യസൂത്രധാരനുമായ ഹംസ ബുര്‍ഹാനാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
ജമ്മു കശ്മീരില്‍ സജീവമായിരുന്ന ഭീകരസംഘടനയുടെ പ്രചാരണങ്ങള്‍ക്കും റിക്രൂട്ട്മെന്റുകള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റ കടുത്ത തിരിച്ചടിയായാണ് ഉദ്യോഗസ്ഥര്‍ ഈ കൊലപാതകത്തെ വിലയിരുത്തുന്നത്. കശ്മീരിലെ പ്രാദേശിക യുവാക്കളെ ആകര്‍ഷിക്കുന്നതിനും ഇന്ത്യ വിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്നതിനുമായി അല്‍-ബദര്‍ ഉപയോഗിച്ചിരുന്ന പോസ്റ്ററുകളും വീഡിയോകളും മറ്റ് ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളും നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നത് ഹംസ ബുര്‍ഹാനായിരുന്നു. കശ്മീരിലെ യുവാക്കളെ വഴിതെറ്റിക്കുന്നതിനും ഭീകരവാദത്തെ മഹത്വവല്‍ക്കരിക്കുന്നതിനും വേണ്ടി സംഘടന നടത്തിവന്ന നറേറ്റീവ് വാര്‍ഫെയറില്‍ പ്രധാന പങ്കായിരുന്നു ഇയാള്‍ കൈകാര്യം ചെയ്തിരുന്നത്.
 
Other News in this category

 
 




 
Close Window