Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പിലാക്കിയാല്‍ 112 കോടി രൂപ നഷ്ടം ഉണ്ടാകുമെന്ന് കണക്കുകള്‍
Text By: UK Malayalam Pathram
കെഎസ്ആര്‍ടിസി ബസ്സുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് 112 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഏതൊക്കെ സര്‍വീസുകളില്‍ ആനുകൂല്യം ലഭിക്കുമെന്നുള്ളതും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ജൂണ്‍ 15 മുതല്‍ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍ പ്രതികരിച്ചു.

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കുമ്പോള്‍ കെഎസ്ആര്‍ടിസി നേരിടാന്‍ പോകുന്നത് വലിയ സാമ്പത്തിക നഷ്ടമാകും. എല്ലാ ബസ്സുകളിലും സൗജന്യ യാത്രയെങ്കില്‍ 112 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കണക്ക്. അനുകൂലം ഓര്‍ഡിനറി ബസ്സില്‍ മാത്രമായാല്‍ 57 കോടി,സിറ്റി ഫാസ്റ്റ് ഓര്‍ഡിനറി ബസ്സില്‍ 90 കോടി എന്നിങ്ങനെയാണ് നഷ്ട കണക്ക്. കഴിഞ്ഞ മൂന്നു മാസത്തെ മാത്രം കണക്കെടുക്കുമ്പോഴാണ് ഭീമമായ സംഖ്യയിലേക്ക് എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കെഎസ്ആര്‍ടിസി എംഡി ഗതാഗത വകുപ്പ് സെക്രട്ടറിക്ക് കൈമാറി. മന്ത്രിസഭയുടെ അംഗീകാരത്തോടെ പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നും ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു.
 
Other News in this category

 
 




 
Close Window