Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മുഖ്യമന്ത്രി ആര്? ഇന്നും തീരുമാനമായില്ല: റിസല്‍ട്ട് പ്രഖ്യാപിച്ചിട്ട് 5 ദിവസം പിന്നിടുന്നു; കെ.സി, വി.ഡി, ആര്‍.സി. തിരിഞ്ഞ് കോണ്‍ഗ്രസുകാര്‍ തെരുവില്‍
Text By: UK Malayalam Pathram
തിരഞ്ഞെടുപ്പു കഴിഞ്ഞ് റിസല്‍ട്ട് പ്രഖ്യാപിച്ചിട്ട് 5 ദിവസം പിന്നിടുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി ആര്? ഇന്നും തീരുമാനമായില്ല. കെ.സി, വി.ഡി, ആര്‍.സി. തിരിഞ്ഞ് കോണ്‍ഗ്രസുകാര്‍ തെരുവില്‍ പ്രകടനവും പോസ്റ്റര്‍ മത്സരവും തുടരുകയാണ്.
എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടന്ന ചര്‍ച്ച കഴിഞ്ഞു. 23-ാം തീയതി വരെ സമയമുണ്ടെന്നാണ് ചര്‍ച്ച കഴിഞ്ഞ് നേതാക്കള്‍ മാധ്യമങ്ങളോടു പറഞ്ഞത്. കേരള നേതാക്കളുമായുള്ള ഖര്‍ഗെയുടെ ചര്‍ച്ചയില്‍ അവസാന നിമിഷം രാഹുല്‍ ഗാന്ധിയും നേരിട്ട് പങ്കെടുക്കുകയാണ്. കെസി വേണു?ഗോപാല്‍, രമേശ് ചെന്നിത്തല, വിഡി സതീശന്‍, രാഹുല്‍ ?ഗാന്ധി, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, എഐസിസി നിരീക്ഷക ദീപദാസ് മുന്‍ഷി എന്നിവരാണ് ഖാര്‍?ഗെയുടെ വസതിയിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്.

രാഹുല്‍ ഗാന്ധി കൂടി നേരിട്ട് പങ്കെടുക്കുന്നതിനാല്‍ ഈ യോഗത്തില്‍ തന്നെ തീരുമാനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. കെ പി സി സി നേതൃത്വം ആര്‍ക്കൊപ്പം എന്നറിയാന്‍ സണ്ണി ജോസഫിനെയും ഖാര്‍ഗെ വിളിപ്പിച്ചിട്ടുണ്ട്. ഭൂരിപക്ഷ എം എല്‍ എമാരുടെ പിന്തുണ കെ സിക്കാണ്. മുഖ്യമന്ത്രി സ്ഥാനത്തില്‍ കടുത്ത നിലപാടിലാണ് വി.ഡി സതീശന്‍ എന്നാണ് സൂചന. മറ്റ് ഫോര്‍മുലകള്‍ അംഗീകരിക്കില്ല എന്നാണ് വി.ഡി സതീശനോട് അടുപ്പമുള്ള നേതാക്കള്‍ പറയുന്നത്.
 
Other News in this category

 
 




 
Close Window