Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സുനിതയെ കുത്തി കൊലപ്പെടുത്തിയ ദീപക് അറസ്റ്റില്‍: ലൈംഗിക ആക്രമണം തടഞ്ഞപ്പോഴാണ് സുനിതയെ കൊലപ്പെടുത്തിയത്
Text By: UK Malayalam Pathram
തൃശൂര്‍ വാടാനപ്പിള്ളി സ്വദേശിനി സുനിതയെ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയില്‍. കൊല്ലം മുളങ്കാടകം സ്വദേശിയായ ദീപക് ബെംഗളൂരുവില്‍ തെരുവുനായകളെ സംരക്ഷിക്കുന്ന ഷെല്‍ട്ടര്‍ ഹോം നടത്തിവരികയായിരുന്നു. ഷെല്‍ട്ടര്‍ ഹോമില്‍ മറ്റു രണ്ട് യുവതികള്‍ക്കൊപ്പം ജോലിക്കെത്തിയതായിരുന്നു സുനിത. ലൈംഗികാതിക്രമം തടഞ്ഞപ്പോഴാണ് സുനിതയെ അതിക്രൂരമായി ദീപക് കൃഷ്ണന്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്.
നായവളര്‍ത്തല്‍ കേന്ദ്രത്തിലെ വലിയ പറമ്പിനു നടുവിലെ ചെറിയൊരു വീട്ടില്‍ 16 നായ്ക്കളാണുണ്ടായിരുന്നത്. സുനിതയ്‌ക്കൊപ്പം ബന്ധുവായ പെണ്‍കുട്ടിയും ചെന്ത്രാപ്പിന്നി സ്വദേശിയായ യുവതിയും ഉണ്ടായിരുന്നു. ദീപക് മോശമായി പെരുമാറാന്‍ തുടങ്ങിയപ്പോള്‍ ജോലി മതിയാക്കുകയാണെന്ന് ഇവര്‍ അറിയിച്ചു. ഇതോടെയാണു ദേഹോപദ്രവത്തിന്റെ തുടക്കം. നാട്ടിലേക്കു മടങ്ങുകയാണ് എന്ന വിവരം മേയ് 3ന് വൈകിട്ട് ഇവര്‍ ദീപക്കിനെ അറിയിച്ചതിനു പിന്നാലെ മൃഗീയമായ ഉപദ്രവിച്ചു. അബോധാവസ്ഥയിലായ സുനിതയെ മറ്റു രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പം വീട്ടില്‍ പൂട്ടിയിട്ടു ദീപക് പുറത്തേക്കു പോയി.
 
Other News in this category

 
 




 
Close Window