|
ആരോഗ്യപരമായ കാരണങ്ങളാല്‍ രാജിവെച്ചന്നാണ് വിവരം. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി.
അനുച്ഛേദം 67(എ) പ്രകാരമാണ് തന്റെ രാജിയെന്നും കത്തില്‍ ജഗദീപ് ധന്‍കര്‍ പറയുന്നുണ്ട്. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍ എന്നിവരോട് കൃതജ്ഞത അര്‍പ്പിക്കുന്നുവെന്നും കത്തില്‍ ജഗദീപ് ധന്‍കര്‍ പറയുന്നു.
ഉപരാഷ്ട്രപതി രാജിവച്ച് 60 ദിവസത്തിനുള്ളില്‍ പുതിയ ഉപരാഷ്ട്രപതിയെ നിയമിക്കണം. ഇതിനുവേണ്ടി തിരഞ്ഞെടുപ്പ് നടത്തണം. പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും എല്ലാ അംഗങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് വോട്ടര്‍മാരുടെ തിരഞ്ഞെടുപ്പ്. |