Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 14th Oct 2026
 
 
ബിസിനസ്‌
  Add your Comment comment
ഫിഫ വേള്‍ഡ് കപ്പിന്റെ ഓഹരി വില്‍ക്കാനുള്ള നീക്കം പാളി: വ്യാപകമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പിന്മാറേണ്ടി വന്നു
Text By: UK Malayalam Pathram
ലോകകപ്പിന്റെ ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനം പിന്‍വലിച്ച് ഫിഫ. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കടുത്ത എതിര്‍പ്പിനെയും ബഹിഷ്‌കരണ ഭീഷണിയെയും തുടര്‍ന്നാണ് നീക്കം. പദ്ധതിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഫിഫ ഈ നീക്കത്തില്‍ നിന്ന് പിന്മാറിയത്. ലോകകപ്പിലെ ടീമുകളുടെ എണ്ണം 64 ആയി ഉയര്‍ത്താനുള്ള തീരുമാനം പിന്‍വലിച്ചു. ഏകപക്ഷീയ തീരുമാനത്തിന് ഫിഫ ഇല്ല. കൂടുതല്‍ ആലോചനക്ക് ശേഷം മാത്രം തീരുമാനം. Uefa ഉള്‍പ്പെടെയുള്ള ഫെഡറേഷനുകളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് പിന്‍വാങ്ങല്‍. സ്വകാര്യവല്‍ക്കരണത്തിനൊപ്പം താരങ്ങളുടെ ജോലിഭാരം ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്.ലോകകപ്പ് ഉള്‍പ്പെടെയുള്ള ഫിഫ ടൂര്‍ണമെന്റുകള്‍ നടത്തുന്നതിനായി രൂപീകരിക്കുന്ന പുതിയ കമ്പനിയുടെ 20 ശതമാനത്തോളം ഓഹരികള്‍ വിറ്റ് 4.2 ശതകോടി ഡോളര്‍ സമാഹരിക്കാനായിരുന്നു ലോക ഫുട്‌ബോള്‍ ഭരണസമിതി ലക്ഷ്യമിട്ടിരുന്നത്.
 
Other News in this category

 
 




 
Close Window