|
കൊലപാതകം തെളിവ് നശിപ്പിക്കാന്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തത്. അതേസമയം സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയത് ആരെ എന്ന് കണ്ടെത്താന്‍ ഡിഎന്‍എ പരിശോധനാഫലം വരെ കാത്തിരിക്കുകയാണ് ക്രൈം ബ്രാഞ്ച്.
ചോദ്യം ചെയ്യലില്‍ സെബാസ്റ്റ്യന്‍ പറഞ്ഞ നിരവധി കാര്യങ്ങളുടെ തെളിവു നിരത്തി പ്രതിരോധിച്ചുകൊണ്ടാണ് ക്രൈംബ്രാഞ്ച് സെബാസ്റ്റ്യനെ അറസ്റ്റു ചെയ്തത്. ജെയ്‌നമ്മയെ അറിയില്ലെന്നാണ് സെബാസ്റ്റ്യന്‍ നല്‍കിയ നിര്‍ണായക മൊഴി. എന്നാല്‍, ജെയ്‌നമ്മയുടെ മൊബൈല്‍ സെബാസ്റ്റ്യന്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതാണ് കേസന്വേഷണത്തില്‍ വഴിത്തിരിവായത്.
ഈരാറ്റുപേട്ടയിലെ കടയില്‍ നിന്നും ജെയ്‌നമ്മയുടെ ഫോണ്‍ സെബാസ്റ്റ്യന്‍ ചാര്‍ജ് ചെയ്യുന്ന സിസിടിവി ദൃശ്യം ക്രൈംബ്രാഞ്ച് കണ്ടെടുത്തു. ഒരാഴ്ചയ്ക്കുള്ളില്‍ ഈരാറ്റുപേട്ടയിലെ ടവര്‍ ലൊക്കേഷന് കീഴില്‍ മൊബൈല്‍ ഫോണ്‍ ഓണായത് കേന്ദ്രീകരിച്ച അന്വേഷണമാണ് കടയില്‍ എത്തിച്ചത്. ഇവിടെനിന്ന് ചാര്‍ജര്‍ വാങ്ങിയത് കൂടാതെ 100 രൂപയ്ക്ക് റീചാര്‍ജ് ചെയ്തതായും ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. എന്നാല്‍ തുടര്‍ച്ചയായി കാര്യങ്ങളെക്കുറിച്ച് ചോദിച്ചെങ്കിലും കുറ്റം സമ്മതിക്കാന്‍ പ്രതി തയ്യാറായില്ല. |