കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന നവംബര്‍ 18 വരെയാണ് സ്റ്റേ അനുവദിച്ചു. ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയിലായിരുന്നു നടനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തത്.
സിനിമയിലെ അവസരത്തിനും അമ്മയിലെ അം?ഗത്വത്തിനും തന്റെ താല്‍പര്യത്തിന് വഴങ്ങണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടെന്നായിരുന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതി. അമ്മയിലെ അം?ഗത്വത്തിന് രണ്ട് ലക്ഷം രൂപ ഫീസ് നല്‍കണമെന്ന് ഇടവേള ബാബു പറഞ്ഞതായും പരാതിയലുണ്ട്. എന്നാല്‍ അഡ്ജസ്റ്റ് ചെയ്താല്‍ രണ്ടു ലക്ഷം വേണ്ട, അംഗത്വവും കിട്ടും കൂടുതല്‍ അവസരവും കിട്ടുമെന്ന് ഇടവേള ബാബു പറഞ്ഞതായി നടി വെളിപ്പെടുത്തിയിരുന്നു. |