സ്‌കൂള്‍ കായിക മേള ഒളിപിക്‌സ് മാതൃകയിലാണ് നടത്തുന്നതെന്ന് മന്ത്രി അറിയിച്ചു. നവംബര്‍ 4 മുതല്‍ 11 വരെയാണ് കായിക മേള നടക്കുക. എറണാകുളത്ത് 17 വേദികള്‍ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
24000 കായിക പ്രതിഭകള്‍ പങ്കെടുക്കും മേളയില്‍ പങ്കെടുക്കും. ഉദ്ഘടന വേദിയില്‍ ചലച്ചിത്ര താരം മമ്മൂട്ടിയെത്തും. സമ്മാനദാനം മുഖ്യമന്ത്രി നിര്‍വഹിക്കും. കൂടുതല്‍ പോയിന്റുകള്‍ നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ ഏവര്‍റോളിംഗ് ട്രോഫി നല്‍കുമെന്ന് മന്ത്രി പറഞ്ഞു. തക്കുടു അണ്ണാറക്കണ്ണനാണ് 2024 സ്‌കൂള്‍ കായികമേളയുടെ ഭാഗ്യ ചിഹ്നം. രാത്രിയും പകലും കായിക മേള നടക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സവിശേഷ പരിഗണന ആവശ്യമുള്ള കുട്ടികളെ ഉള്‍പ്പെടുത്തിയാണ് മേള നടത്താന്‍ തീരുമാച്ചിരിക്കുന്നത്. |