ചെന്നൈയിലെ കവരപേട്ടയില്‍ ദര്‍ബാംഗ-മൈസൂരു എക്സ്പ്രസ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചു. ഗുഡ്സ് ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചു.
രണ്ട് ട്രെയിനുകള്‍ ഒരേ സമയം ഒരേ ട്രാക്കില്‍ വന്നതാണ് അപകടമുണ്ടാക്കിയത്. അഗ്‌നിശമന സേന ഉള്‍പ്പെടെ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. തിരുവള്ളൂര്‍ ജില്ലാ കളക്ടര്‍ ടി പ്രഭുശങ്കര്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും അറിയിച്ചു. |