'ടെറ ദെല്‍ ഓറോ'( സ്വര്‍ണ ഗോപുരം) എന്നു പേരിട്ട പരിശോധനയില്‍ പങ്കെടുത്തത് 540 ഉദ്യോഗസ്ഥരാണ്. പിടിച്ചെടുത്തതാകട്ടെ 104 കിലോ സ്വര്‍ണവും. സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.സ്റ്റോക്ക് രജിസ്റ്ററില്‍ ഉള്ളതിനേക്കാള്‍ സ്വര്‍ണ്ണം പല സ്ഥാപനങ്ങളില്‍ നിന്നും പിടിച്ചെടുത്തു.72 ലക്ഷം രൂപയാണ് ഒരു കിലോ സ്വര്‍ണ്ണത്തിന്റെ വില. പിടിച്ചെടുത്ത 104 കിലോ സ്വര്‍ണ്ണം ട്രഷറിയുടെ ലോക്കറിലേക്ക് മാറ്റി. 1 കിലോ സ്വര്‍ണം കണക്കില്‍ പെടാതെ പിടിച്ചാല്‍ അഞ്ചു ശതമാനം വരെയാണ് പിഴ ഈടാക്കുക.
പിടിച്ചെടുത്ത സ്വര്‍ണത്തിന് 5% ശതമാനം വരെ പിഴ ഈടാക്കും. കള്ളക്കടത്ത് സ്വര്‍ണ്ണം ഉണ്ടോ എന്നും പരിശോധിക്കും. ജിഎസ്ടി ഇന്റലിജന്‍സിലെ 650 ഉദ്യോഗസ്ഥര്‍ വിനോദസഞ്ചാരികളായി ചമഞ്ഞാണ് തൃശ്ശൂരില്‍ റെയ്ഡിനായി പുറപ്പെട്ടത്. സ്വര്‍ണ്ണഗോപുരം എന്ന പേരിട്ടാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിശോധന അരങ്ങേറിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എറണാകുളത്തും തൃശ്ശൂരിലുമായി ഉദ്യോഗസ്ഥരെ സംഘടിപ്പിച്ചു. റെയ്ഡ് വിവരം ചോരാതിരിക്കാനായി പരിശീലന ക്ലാസ് എന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയത്. തൃശ്ശൂരില്‍ എത്തിയശേഷം വിനോദസഞ്ചാര ബാനര്‍ ബസ്സില്‍ കിട്ടി. ഒരേസമയം 75 ഇടങ്ങളില്‍ ഉദ്യോഗസ്ഥര്‍ കയറി. |