|
പീരുമേട്ടില്‍ വന്നതിനുള്ളില്‍ ആദിവാസി മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു.പോസ്റ്റ് മോര്‍ട്ടം പരിശോധനയില്‍ ആണ് ഇത് കണ്ടെത്തിയത്.തോട്ടാപ്പുര ഭാഗത്ത് താമസിച്ചിരുന്ന സീത (42) ആണ് കൊല്ലപ്പെട്ടത്.വനത്തില്‍ വച്ച് കാട്ടാന ആക്രമിച്ചു എന്നാണ് ഭര്‍ത്താവ് ബിനു പറഞ്ഞിരുന്നത്.ഭര്‍ത്താവ് ബിനുവിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.വന്യ മൃഗ ആക്രമണ ലക്ഷണം ഒന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയില്ല .
തല പല തവണപരുക്കന്‍ പ്രതലത്തില്‍ ഇടിപ്പിച്ചുവെന്ന് കണ്ടെത്തി.വലതു ഭാഗവും ഇടതു ഭാഗവും ഇടിപ്പിച്ചിട്ടുണ്ട്മരത്തില്‍ ആകാനാണ് സാധ്യത.തലക്ക് പുറകില്‍ വീണ പാടുണ്ട്.മുഖത്തും കഴുത്തിലും മല്‍പ്പിടുത്തം നടന്ന പാടുകള്‍ ഉണ്ട്.കഴുത്തിനു ശക്തിയായി അമര്‍ത്തി പിടിച്ചിട്ടുണ്ട്.രണ്ടു കൈകൊണ്ടും അടിച്ചിട്ടുണ്ട്.മുന്‍പില്‍ നിന്നാണ് ആക്രമണം നടത്തിയത്.താഴേക്ക് ശക്തിയായി പാറയിലേക്ക് മലര്‍ന്നു വീണിട്ടുണ്ട്.ചെറിയ ദൂരം കാലില്‍ പിടിച്ചു വലിച്ചിഴക്കപ്പെട്ടിട്ടുണ്ട്.ഇടത് വശത്തെ ഏഴു വാരിയെല്ലുകളും വലത് വശത്തെ ആറു വാരിയെല്ലുകളും പൊട്ടിയിട്ടുണ്ട്.മൂന്നെണ്ണം ശ്വാസകോശത്തില്‍ കയറി.നാഭിക്ക് തൊഴി കിട്ടിയിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു |