|
ഇസ്രായേല്‍ നടത്തിയ ഏറ്റവും വലിയ സൈനിക ആക്രമണത്തിന് ശേഷം, രാജ്യത്തെ രണ്ട് വലിയ നഗരങ്ങളായ ജറുസലേമിലും ടെല്‍ അവീവിലും സ്‌ഫോടന ശബ്ദങ്ങള്‍ ഉയര്‍ന്നു.
പൊതുജനങ്ങളോട് അഭയം തേടാന്‍ അധികൃതര്‍ ആഹ്വാനം ചെയ്തതോടെ ഇസ്രായേലിലുടനീളം വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. ടെല്‍ അവീവിന്റെ ആകാശരേഖയില്‍ മിസൈലുകള്‍ കാണപ്പെട്ടു, ഇറാന്‍ രണ്ട് സാല്‍വോകള്‍ പ്രയോഗിച്ചതായി സൈന്യം പറഞ്ഞു.
ഇറാന്‍ 100 ല്‍ താഴെ മിസൈലുകള്‍ മാത്രമാണ് പ്രയോഗിച്ചതെന്നും അവയില്‍ മിക്കതും തടയുകയോ പരാജയപ്പെടുകയോ ചെയ്തതായും ഇസ്രായേല്‍ സൈന്യം. ഇസ്രായേലിലേക്ക് പറന്ന ഇറാനിയന്‍ മിസൈലുകള്‍ വെടിവച്ചുവീഴ്ത്താന്‍ യുഎസ് സൈന്യം സഹായിച്ചതായി രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റതായും എട്ട് പേര്‍ക്ക് മിതമായ പരിക്കും 34 പേര്‍ക്ക് നേരിയ പരിക്കേറ്റതായും ഇസ്രായേലിന്റെ ചാനല്‍ 12 പറഞ്ഞു. |