Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മൃഗങ്ങളെ നിര്‍ത്തി പൊരിച്ചിരുന്ന ഫിറോസ് ചൂട്ടിപ്പാറ യു ട്യൂബ് ചാനല്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നു.
Text By: UK Malayalam Pathram
യൂട്യൂബ് നിര്‍ത്തുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വ്‌ലോഗര്‍ ഫിറോസ് ചുട്ടിപ്പാറ. യൂട്യൂബ് വരുമാനം മാത്രമായി മുന്നോട്ട് പോകാന്‍ കഴിയുന്നില്ലെന്നാണ് ഫിറോസ് അറിയിച്ചിരിക്കുന്നത്. കാഴ്ചക്കാര്‍ പ്രധാനമായും ഷോര്‍ട്സിലേക്കും റീലുകളിലേക്കും തിരിഞ്ഞിരിക്കുകയാണ്. എന്നാല്‍, വലിയ തുക ചെലവഴിച്ച് ഇത്തരം വീഡിയോകള്‍ ചെയ്താല്‍ ആവശ്യമുള്ള വരുമാനം ലഭിക്കില്ലെന്നും അതുകൊണ്ടാണ് യൂട്യൂബ് നിര്‍ത്താമെന്ന തീരുമാനത്തിലെത്തിയതെന്നുമാണ് ഫിറോസ് പറയുന്നത്.
പൂര്‍ണമായും അവസാനിപ്പിക്കാന്‍ ആലോചിക്കുന്നില്ലെന്നും വ്‌ലോ?ഗര്‍ പറയുന്നുണ്ട്. ചെറിയ വീഡിയോകളുമായി ഇടയ്ക്ക് എത്തുമെന്നും പറയുന്നുണ്ട്. മുന്നത്തെ പോലെ ദീര്‍ഘ നേരത്തെ വീഡിയോകള്‍ ഇനി തന്റെ ചാനലില്‍ കുറവായിരിക്കുമെന്നാണ് വെളിപ്പെടുത്തിയത്. അതിനാല്‍,താനും സുഹൃത്തും ചേര്‍ന്ന് പുതിയ ബിസിനസ് ആരംഭിക്കുകയാണെന്നുമാണ് ഫിറോസ് ചുട്ടിപ്പാറ പ്രഖ്യാപിച്ചത്. ഫിറോസ് ചുട്ടിപ്പാറയുടെ വീഡിയോയ്ക്ക് ഏറെ ആരാധകരാണുള്ളത്. വലിയ അളവില്‍ ആഹാരം ഉണ്ടാക്കുന്ന യൂട്യൂബര്‍ എന്ന നിലയിലാണ് ഫിറോസ് ചുട്ടിപ്പാറ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
 
Other News in this category

 
 




 
Close Window