|
ക്രൈസ്തവ ദേവാലയത്തിലെ തിരുക്കര്‍മങ്ങളുടെ സമയത്ത് ദേവാലയത്തില്‍ വീഡിയോ അല്ലെങ്കില്‍ ഫോട്ടോ എടുക്കുന്നവര്‍ ക്രൈസ്തവ വിശ്വാസികളാകുന്നതാണ് അഭികാമ്യമെന്ന് താമരശ്ശേരി രൂപത. താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലാണ് നിര്‍ദ്ദേശം നല്‍കിയത്. 'ദൈവാലയ തിരുക്കര്‍മങ്ങള്‍-ഫോട്ടോഗ്രാഫേഴ്സിനുള്ള നിര്‍ദേശങ്ങള്‍' എന്ന തലക്കെട്ടിലുള്ള അറിയിപ്പിലാണ് നിര്‍ദേശങ്ങളുള്ളത്. 'തിരുക്കര്‍മങ്ങളുടെ സമയത്ത് ദൈവാലയത്തില്‍ വീഡിയോ അല്ലെങ്കില്‍ ഫോട്ടോ എടുക്കുന്നവര്‍ ക്രൈസ്തവ വിശ്വാസികളാകുന്നതാണ് കൂടുതല്‍ അഭികാമ്യം. അക്രൈസ്തവരാണെങ്കില്‍ വിശുദ്ധ കുര്‍ബാനയെക്കുറിച്ചും തിരുക്കര്‍മങ്ങളുടെ പവിത്രതയെക്കുറിച്ചും അറിവുള്ളവരായിരിക്കണം', എന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. |