|
പാലക്കാട്ടെ ഓങ്ങല്ലൂരില്‍ വെടിവെച്ചുകൊന്നത് ഉപദ്രവകാരികളായ 87 കാട്ടുപന്നികളെ. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചും, ഓങ്ങല്ലൂര്‍ പഞ്ചായത്തും ചേര്‍ന്നായിരുന്നു നടപടികള്‍ സ്വീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒന്‍പത് ഷൂട്ടര്‍മാരും 20 ഓളം സഹായികളും ആറ് വേട്ടനായ്ക്കളും ചേര്‍ന്നുള്ള ദൗത്യമാണ് നടന്നത്.
അലി നെല്ലേങ്കര, ദേവകുമാര്‍ വരിക്കത്ത്, ചന്ദ്രന്‍ വരിക്കത്ത്, വി.ജെ. തോമസ്, മുഹമ്മദ് അലി മാതേങ്ങാട്ടില്‍, മനോജ് മണലായ, ഷാന്‍ കെ.പി., വേലായുധന്‍ വരിക്കത്ത്, ഇസ്മായില്‍ താഴെക്കോട് എന്നീ ഷൂട്ടര്‍മാരാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയത്.
സെപ്റ്റംബര്‍ മാസം പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ട് പ്രകാരം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മൃഗങ്ങളെ കൊല്ലാനുള്ള പ്രവര്‍ത്തി നടത്താന്‍ അധികാരം നല്‍കിയതിനുശേഷം, 2025 ജൂലൈ മാസത്തോടെ, മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് അലഞ്ഞുതിരിഞ്ഞുവന്നതും, കൃഷിക്കും വിളകള്‍ക്കും ഭീഷണിയായി മാറിയതുമായ 4,734 കാട്ടുപന്നികളെ നശിപ്പിച്ചു. |