|
കാലടി മാണിക്യമംഗലം സ്വദേശിയും ഇന്റീരിയര്‍ ഡിസൈനറുമായ ലിപ്സിയാണ് വധു. തിങ്കളാഴ്ച കാലടി മാണിക്യമംഗലം പള്ളിയില്‍ വച്ചാണ് മനസമ്മതം നടക്കുക. അങ്കമാലി ബസിലിക്ക പള്ളിയില്‍ വച്ച് ഈ മാസം 29നാണ് വിവാഹം.
ഞായറാഴ്ച വധുവിന്റെ വീട്ടില്‍ വച്ചായിരുന്നു വിവാഹം ഉറപ്പിക്കല്‍ ചടങ്ങ് നടന്നത്. പിന്നാലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും റോജിയുടെയും ലിപ്സിയുടെയും ഒരുമിച്ചുള്ള ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. ലളിതമായി സംഘടിപ്പിക്കുന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും പങ്കെടുക്കുക എന്നാണ് വിവരം.
അങ്കമാലി നിയോജക മണ്ഡലത്തില്‍ നിന്ന് 2016 ലും 2021 ലും എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട റോജി എം ജോണ്‍ കെ എസ് യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് എത്തിയത്. എറണാകുളം തേവര എസ്എച്ച് കോളേജ് ചെയര്‍മാനായിരുന്നു. ജെഎന്‍യുവിലെ ഉപരിപഠനത്തിനിടെ എന്‍ എസ് യു നേതൃത്വത്തിലേക്ക് ഉയര്‍ന്നു. എന്‍എസ്യു അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുള്ള റോജിയെ 2016 ലാണ് അങ്കമാലി മണ്ഡലം പിടിക്കാന്‍ കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയത്. |