| കൊല്ലം കടയ്ക്കലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സ്‌കൂള്‍ വിട്ടുവരുന്ന വഴി മഴ നനയാതിരിക്കാന്‍ ബസ് സ്റ്റോപ്പില്‍ കയറി നിന്ന രണ്ടാം ക്ലാസുകാരിക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. ആറ്റുപുറം സ്വദേശിയായ ഷൈജു (40) ആണ് അറസ്റ്റിലായത്.രണ്ടാം ക്ലാസുകാരി സ്‌കൂള്‍ ബസില്‍ വന്നിറങ്ങിയതിന് ശേഷം ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കയറി നിന്നപ്പോഴാണ് പ്രതി ഉപദ്രവിച്ചത്. ഷൈജുവിനെ കുട്ടിക്ക് പരിചയം ഉണ്ടായിരുന്നു. ഈ പരിചയം മുതലാക്കിയാണ് പ്രതി കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. കുട്ടിയുടെ അടുത്തേക്ക് വന്ന ഇയാള്‍ വിശേഷങ്ങള്‍ ചോദിച്ചതിന് പിന്നാലെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു. ഇതോടെ കുട്ടി ഒച്ചവെയ്ക്കുകയും ബഹളം കേട്ട് സമീപത്തെ വീട്ടുകാര്‍ ഓടിയെത്തുകയും ചെയ്തു. ഇത് കണ്ട ഷൈജു ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് വിവരമറിഞ്ഞ നാട്ടുകാര്‍ പ്രതിക്കായി തിരച്ചില്‍ നടത്തുകയും തൊട്ടടുത്ത മലയില്‍ നിന്നും ഇയാളെ പിടികൂടുകയും ചെയ്തു.
 |